എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍
വൈത്തിരി: 8.520 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ സ്വദേശികളായ കെ.ഇ. നൗഫല്‍ (50), കെ.എം. മുഹമ്മദ് നസീഫ് (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി ലക്കിടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന TN 39 BE 6206 നമ്പര്‍ കാറില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് മയക്കുമരുന്നും കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
കല്‍പ്പറ്റ ഡിവൈ.എസ്.പി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സി.ഐ. രാംജിത്ത്, എസ്.ഐമാരായ സോബിന്‍, സൗജല്‍, അജ്കല്‍ അലി എന്നിവരും, എസ്.സി.പി.ഒമാരായ ബാബു, മുബാറക്, നൗഫല്‍, സി.പി.ഒമാരായ സജിത്, അജീഷ്, അഷീഖ്, ഉനൈസ്, അഷറഫ്, എന്നിവരും ഉള്‍പ്പെട്ട പൊലീസ് സംഘമാണ് നടപടികള്‍ സ്വീകരിച്ചത്. സംഭവത്തില്‍ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
