65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
മാനന്തവാടി: വില്‍പ്പനയ്ക്കായി കഞ്ചാവ് കൈവശം വെച്ചെന്ന കേസില്‍ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് പിടികൂടി. ചൂട്ടക്കടവില്‍ വെച്ച് 65 ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്.കൊണിയന്‍മുക്ക് ഇസ്മായില്‍ വീട്ടില്‍ ഹനീല് (19), പാലമുക്ക് കൂവയില്‍ വീട്ടില്‍ മുഹമ്മദ് സിയാദ് (19) എന്നിവരാണ് പിടിയിലായത്.മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ആനന്ദ് ടി., സുനില്‍കുമാര്‍ കെ.എന്‍. എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. സി.പി.ഒമാരായ സനൂപ്, ജബിന്‍ ജോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
