മോദിയുടെ ഇസ്രായേല് സ്നേഹം ഇന്ത്യന് മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
മാനന്തവാടി: മോദിയുടെ ഇസ്രായേല് സ്നേഹം ഇന്ത്യന് മൗലികതക്കെതിരാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി അഭിപ്രായപ്പെട്ടു. മുസ്്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം മാനന്തവാടിയില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലുമായി രാജിയാവുകയും വാണിജ്യ കരാറിലൊപ്പിടുകയും ചെയ്യുന്ന ഭരണകൂടമാണ് കോണ്ഗ്രസ് മാറിയപ്പോള് അധികാരത്തിലെത്തിയത്. അടിസ്ഥാനപരമായി നൂറ്റാണ്ടുകളായി ഇന്ത്യ കൊണ്ടുനടക്കുന്ന അതിന്റെ മൗലികതയെ ഇല്ലാതാക്കുകയാണ് മോദി ഭരണകൂടം ചെയ്യുന്നത്. ലോകത്താകമാനം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന അമേരിക്കയോട് അരുതെന്ന് പറയാന് കെല്പ്പില്ലാത്ത രാജ്യമായി ഇന്ത്യയെ മോദി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യന് ജനാധി പത്യത്തിന് വേണ്ടി പടപൊരുതുന്ന രാഹുല് ഗാന്ധിയെയും, പ്രിയങ്ക ഗാന്ധിയെയും വയനാടന് ജനത ഏറ്റെടുത്തു വിജയിപ്പിച്ചത് വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. സമീപ കാലത്ത് രാജ്യത്തു നടക്കുന്ന അനീതിക്കെതിരെ പൊരുതുന്ന രാഹുല് ഗാന്ധിക്കു പൂര്ണ പിന്തുണ നല്കേണ്ടത് യുവതയുടെ കടമയാണ്. വളരെ കാലമായി രാഹുല് പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള് ഇന്ത്യയില് ഫാസിസ്റ്റുകള് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഗാന്ധിജിക്ക് ശേഷം ഏറ്റവും കൂടുതല് ജനാധി പത്യത്തിന് വേണ്ടി നടന്ന നേതാവാണ് രാഹുല്. ചെങ്കോട്ടയില് ദേശീയ പതാക ഉയര്ത്തുന്നുന്നത് വരെ രാഹുല് പോരാട്ടം തുടരുകതന്നെ ചെയ്യും. ഇതിനു ഈ രാജ്യത്തിലെ യുവതയുടെ പൂര്ണ പിന്തുണ ഉണ്ടാവണം. സി.പി.എമ്മുകാര്ക്ക് ഇപ്പോഴാണ് കാര്യം ബോധ്യപ്പെട്ടത്. രാഹുല് ഗാന്ധിയുടെ കൂടെ കൂടിയിരിക്കുന്നതിന് മുമ്പ് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തവരാണിവര്. ഇ.ഡി തന്നെ നിരന്തരം പിന്തുടര്ന്നപ്പോഴും ഞാന് പേടിച്ചില്ല. മടിയില് കനമില്ല ങ്കില് എന്തിന് പേടിക്കണം.പിണറായിയും കൂട്ടരും എന്തിനാണ് അന്വേഷണത്തെ പേടിക്കുന്നത്.മടിയില് കനമില്ലെങ്കില്, അന്വേഷണത്തെ ഭയക്കേണ്ടതില്ല. അവരുടെ കാറുകള് ആക്രമിക്കേണ്ടതില്ല. ജനങ്ങളുടെ പ്രതീക്ഷക്കൊത്തു ഭരണം മുന്നോട്ടു പോകും. ജനങ്ങളെ ദ്രോഹിക്കുന്ന നിയമങ്ങള് മാറ്റിയെഴുതും, ജനങ്ങള്ക്ക് എതിര്നില്ക്കുന്ന നിയമങ്ങള് മാറ്റുകയും, അവരെ സഹായിക്കുന്ന, അവര്ക്കാവശ്യമായ നിയമങ്ങള് കൊണ്ട് വരികയും ചെയ്യും.
ഇവിടത്തെ സാധാരണക്കാരും, ജനാധിപത്യ വിശ്വസികളും ജയിപ്പിച്ചു വിട്ട യൂ.ഡി.എഫ്.ഗവണ്മെന്റ് അവരുടെ പ്രതീക്ഷക്കൊത്തു ഭരിക്കുക തന്നെ ചെയ്യും. പുതിയകാലത്തെ നയിക്കാന് ശക്തിയുള്ള നേതൃത്വം വരാനിരിക്കുകയാണ്. അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയം മുദ്രാവാക്യവുമായി മുന്നോട്ട് പോവാന് യൂത്ത് ലീഗിന് കഴിയച്ചെ എന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
