സൈബര് സുരക്ഷ ബോധവല്ക്കരണ ശില്പ്പശാല സംഘടിപ്പിച്ചു
കല്പ്പറ്റ: സൈബര് സുരക്ഷാ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി നാഷണല് ഇന്ഫര്മാറ്റിക്സ് സെന്റര്, ജില്ലാ ഭരണകൂടം, കേരള സ്റ്റേറ്റ് ഐടി മിഷന്, കേരള പോലീസ് എന്നിവയുടെ സഹകരണത്തോടെ കളക്ടറേറ്റില് ശില്പ്പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടര് വി ചെല്സാസിനി ശില്പശാല ഉദ്ഘാടനം ചെയ്തു. സൈബര് കുറ്റകൃത്യങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തില് സൈബര് സുരക്ഷയെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടായിരിക്കണമെന്നും സൈബര് സുരക്ഷയുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ജില്ലാ കളക്ടര് പറഞ്ഞു. സൈബര് ഭീഷണികള്, ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകള്, സുരക്ഷിതമായ വെബ് ബ്രൗസിങ്, ഇമെയില് സുരക്ഷ, പാസ്വേഡ് മാനേജ്മെന്റ്, മള്ട്ടിഫാക്ടര് ഓതന്റിക്കേഷന് എന്നിവയെക്കുറിച്ച് ജില്ലാ സൈബര് ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടര് എ.വി. ജലീല് വിശദീകരിച്ചു.
സര്ക്കാര് പോര്ട്ടലുകളുടെയും എന്.ഐ.സി. സേവനങ്ങളുടെയും സുരക്ഷിതമായ ഉപയോഗം, സോഷ്യല് മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, ഡാറ്റാ സംരക്ഷണം, സ്വകാര്യത, രഹസ്യസ്വഭാവം എന്നിവയും ശില്പശാലയില് ചര്ച്ച ചെയ്തു. സൈബര് കുറ്റകൃത്യങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനായി www.cybercrime.gov.in എന്ന ഔദ്യോഗിക പോര്ട്ടലും 1930 എന്ന ഹെല്പ്ലൈന് നമ്പറും ഉപയോഗപ്പെടുത്താം. കളക്ടറേറ്റ് മിനി കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ച ശില്പശാലയില് വിവിധ വകുപ്പ് ഉദ്യോഗസ്ഥര് പങ്കെടുത്തു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
