National
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ നാളെ. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59…
ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം വിജയകരം

ഐഎസ്ആര്‍ഒയുടെ ആദ്യത്തെ സമ്പൂര്‍ണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടന്നു. മുഖ്യ ഉപഗ്രഹമായ ആമസോണിയ ഉള്‍പ്പടെ 19 ഉപഗ്രങ്ങളാണ് വിക്ഷേപിച്ചത്. വാണിജ്യ വിക്ഷേപണം വിജയകരമായതോടെ ലക്ഷണകണക്കിന് ഡോളര്‍ വിദേശ നാണ്യം ഇതുവഴി നേടാന്‍ കഴിയുമെന്നാണ്…
രാജ്യത്ത് കോവിഡ് കൂടുന്നു; 24 മണിക്കൂറിനിടെ 16,488 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,488 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,10,79,979 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.…
കര്‍ഷക സമരം; ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ട് കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.ചെങ്കോട്ട സംഘര്‍ഷത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍…
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്; ഫലപ്രഖ്യാപനം മെയ് രണ്ട്

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് അറിയാം. കേരളത്തില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.തെരഞ്ഞെടുപ്പ് വിജ്ഞാപനം…
മുകേഷ് അംബാനിക്കും ഭാര്യ നിതയ്ക്കും ഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ഭീഷണി. അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്ക് സമീപം സ്‌ഫോടന വസ്തുക്കളുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്ന് ഭീഷണി കത്ത് പൊലീസിന് ലഭിച്ചു.മുകേഷ്…
പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ

പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ
കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.
വീട് കയറിയുള്ള…
ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒടിടി പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കാന്‍ ത്രിതല സംവിധാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിന് ഡ/അ…
സമരം ചെയ്യുന്ന കര്‍ഷകരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയാറെന്ന് കേന്ദ്രം

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ വീണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്നും കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം മരവിപ്പിക്കാമെന്നും നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചു.…
ഇന്ധനവില വര്‍ധനവ്; പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ധനനയ സമിതി യോഗത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡിസംബറിലെ വിലക്കയറ്റം 5.5…
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു; ഒന്‍പത് മാസത്തിനിടെ വര്‍ധിച്ചത് 21 രൂപ

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍…
രാഷ്ട്രപതിക്ക് ഭീമഹര്‍ജി അയക്കും: കര്‍ഷക സംഘടനകള്‍

ജില്ലാ ഭരണകൂടങ്ങള്‍ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹര്‍ജി അയക്കുന്നത് അടക്കം കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ശനിയാഴ്ച വരെയുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ…
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 39 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിനമുള്ള വര്‍ധനവില്‍ ദുരിതത്തിലാണ് സാധാരണക്കാര്‍. ഇക്കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനും തുടര്‍ച്ചയായി വിലകൂടിയിരുന്നു.
അതേസമയം, ഇന്ധന…
രാജ്യത്ത് 24 മണിക്കൂറിനിടെ 14,199 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,10,05,850 ആയി. പുതിയതായി 83 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ കോവിഡ് മരണങ്ങള്‍ 1,56,385 ആയി.…
രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍

കര്‍ഷക പ്രക്ഷോഭം രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍. അടുത്ത തിങ്കള്‍ മുതല്‍ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തൊഴിലാളികള്‍ ഇന്ന് പഞ്ചാബിലെ ബര്‍ണാലയില്‍…
രണ്ട് സംസ്ഥാനങ്ങള്‍ കൂടി കൊവിഡ് വ്യാപന ഭീഷണിയില്‍

രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊറോണ വ്യാപന ഭീഷണിയില്‍. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കൊവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍…
നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ മോദിയുടെ യോഗം

ന്യൂഡല്‍ഹി: അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ തന്ത്രങ്ങളൊരുക്കി ബിജെപി. പാര്‍ട്ടി ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആധ്യക്ഷം വഹിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലാണ് ഏതാനും മാസങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് നടക്കാന്‍പോകുന്നത്.
ഇന്ത്യ-ചൈന പത്താം വട്ട കമാന്ഡര് തല ചര്ച്ച ഇന്ന്

ലഡാക്ക്: ഇന്ത്യചൈന പത്താം വട്ട കമാന്ഡര് തല ചര്ച്ച ഇന്ന്. രാവിലെ പത്തിന് യഥാര്ഥ നിയന്ത്രണ രേഖയില്‍ മോള്‌ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. പാഗോംഗ് തീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സേനകള് പിന്മാറിയ സാഹചര്യത്തിലാണ്…
ദിഷ രവി കേസില്‍ കരുതലോടെ വാര്‍ത്ത നല്‍കണം: മാധ്യമങ്ങളോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി അറസ്റ്റിലായ വിവാദ ടൂള്‍ കിറ്റ് കേസില്‍ കരുതലോടെ വാര്‍ത്ത നല്കണമെന്ന് മാധ്യമങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. വാട്‌സ് ആപ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള അന്വേഷണ വിവരങ്ങള്‍ പോലീസ് ചോര്‍ത്തി…
രാജ്യത്ത് 13,193 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 97 മരണം

ന്യൂഡല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,193 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10,896 പേര്‍ കൂടി രോഗമുക്തി നേടിയതായും 97 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ത്യയില്‍ ഇതുവരെ 1,09,63,394…
കാഷ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റമുട്ടല്‍. വ്യാഴാഴ്ച രാത്രി ഷോപ്പിയാനിലെ ബാഡിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ലഭ്യമല്ലെന്നും കാഷ്മീര്‍ പോലീസ് അറിയിച്ചു.
രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡന പരാതി അവസാനിപ്പിച്ചു

ഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരേ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റീസ് എ.കെ.പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.…
രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡന പരാതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരേ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റീസ് എ.കെ.പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട്…
രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡന പരാതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരേ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റീസ് എ.കെ.പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട്…
ഇന്ത്യയില്‍ നാലു പേര്‍ക്ക് കോവിഡിന്റെ ദക്ഷിണാഫ്രിക്കന് വകഭേദം

ബംഗളൂരു: ഇന്ത്യയില്‍ നാലു പേര്‍ക്ക് ജനുവരിയില്‍ കോവിഡിന്റെ ദക്ഷിണാഫ്രിക്കന് വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ഒരാള്‍ക്ക് ബ്രസീല്‍ വകഭേദവും കണ്ടെത്തിയതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അംഗോള, താന്‍സാനിയ…
സെഞ്ചുറി കുതിപ്പില്‍ പെട്രോള്‍; രാജസ്ഥാനിലെ ഗംഗാനഗറില്‍ 100.13 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില ആദ്യമായി നൂറ് കടന്നു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോള്‍ വില സെഞ്ചുറി കുറിച്ചത്. ബുധനാഴ്ച സംസ്ഥാനത്ത് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഇതോടെ ഗംഗാനഗറില്‍ ഇന്ത്യന്‍…
ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു; പുതുച്ചേരി സര്‍ക്കാര്‍ വീണേക്കും

പുതുച്ചേരി: പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായി. കാമരാജ് നഗര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ. ജോണ്‍കുമാര്‍ കൂടി രാജിവച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ടാണ് രാജി നല്‍കിയത്. ഇദ്ദേഹം…
ഓക്‌സ്ഫഡ് വാക്‌സീന് അടിയന്തര ഉപയോഗത്തിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം

ജനീവ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കി. ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റിയൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനകഎസ്‌കെ ബയോ…
കോവിഡ് വാക്‌സിന്‍: അടുത്തഘട്ടവും സൗജന്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ അടുത്തഘട്ടവും സൗജന്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. അന്‍പത് വയസിന് മുകളിലുള്ളവര്‍ക്കാണ് അടുത്ത ഘട്ടത്തില് വാക്‌സിന്‍ നല്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, കോവിഡ് വാക്‌സിന്‍ സ്വകാര്യ…
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 32 മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ശാരദ കനാലിലേക്ക് ബസ് മറിഞ്ഞ് 32 പേര്‍ മരിച്ചു. നിരവധി പേരെ വെള്ളത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നും ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസില്‍ 60 ഓളം…
ഇന്ത്യയുടെ പ്രതികാരം; ചെന്നൈയില്‍ തകര്‍പ്പന്‍ ജയം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 317 റണ്‌സിന്റെ മിന്നും ജയം. 482 റണ്‌സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ 164 റണ്‌സിന് പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന്…
'ദിഷയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം'; അറസ്റ്റിനെതിരേ കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനവുമായി കര്‍ഷക സംഘടനകള്‍. 'പ്രതിഷേധങ്ങളെ അടിച്ചമര്ത്താന് പോലീസിനെ ദുരുപയോഗം ചെയ്യുകയാണ് സര്ക്കാര്. യാതൊരു നിയമനടപടികളും…
സാന്ത്വന സ്പര്‍ശം അദാലത്ത് നാളെ കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് (ഫെബ്രവരി 16 ചൊവ്വ) കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജൂബിലി ഹാളില്‍…
ഗ്രെറ്റ ടൂള്‍കിറ്റ് കേസ്: ദിഷ രവിയെ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല കോടതിയിലാണ് ദിഷയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ടൂള്‍കിറ്റ് ഉണ്ടാക്കിയത് താന്‍ അല്ലെന്നു ദിഷ കോടതിയില്‍ പറഞ്ഞു.…
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം; മരണം 50 ആയി

തപോവന്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണു രൂപപ്പെട്ട മിന്നല്‍പ്രളയത്തില്‍ കാണാതായ 12 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 50 ആയി.തപോവന്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ…
ഐഎസ്ആര്‍ഒ ചെയര്‍മാന്റെ മകന് ചട്ടങ്ങള്‍ മറികടന്ന് ജോലി നല്‍കിയെന്ന് ആരോപണം

ബംഗളൂരു: ഐസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്റെ മകന് ചട്ടങ്ങള്‍ മറികടന്ന് എല്‍പിഎസ്സിയില്‍ ജോലി നല്‍കിയെന്ന് പരാതി. ജനുവരി 25നാണ് ശിവന്റെ മകന്‍ സിദ്ധാര്‍ത്ഥന് തിരുവനന്തപുരം വലിയ മലയിലെ ഐഎസ്ആര്‍ഒ ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റംസ് സെന്ററില്‍…
പൊതുസ്ഥലങ്ങളില് അനിശ്ചിതകാല സമരങ്ങള് പാടില്ല; ആവര്ത്തിച്ച് സുപ്രീംകോടതി

ന്യൂഡല്ഹി:പൊതുസ്ഥലങ്ങളില് അനിശ്ചിതമായി സമരം ചെയ്യാനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമര്പ്പിച്ച പുനഃപരിശോധനാ ഹര്ജി സുപ്രീംകോടതി തള്ളി. പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ഉള്ള അവകാശം ചില കടമകളോടെയാണ്. എപ്പോള്‍ വേണമെങ്കിലും എല്ലായിടത്തും നടത്താനാവില്ലെന്ന് ജസ്റ്റീസ് എസ്.കെ.…
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം' സമൂഹ മാധ്യമങ്ങള്‍ക്കു മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ ആഗോള പിന്തുണയു ടെയും റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ട്വിറ്ററുമായുള്ള വാക്കു തര്‍ക്കത്തിനിടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ നിയമങ്ങള്‍ സാമൂഹിക…
ഇന്ധനവില: നിസഹായതയില്‍ ജനം

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലകള്‍ വീണ്ടും റിക്കാര്‍ഡ് ഭേദിച്ച് ദിവസേന കൂട്ടുന്നതിനെതിരേ രാജ്യമെങ്ങും രോഷം പുകയുന്നു. പാചകവാതകത്തിന് 25 രൂപ കൂട്ടിയതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെയും ലിറ്ററിന് യഥാക്രമം 25 പൈസയും…
മിന്നല്‍പ്രളയം: 32 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 174 പേര്‍ക്കായി തെരച്ചില്‍

ഡെറാഡൂണ്‍/ജോഷിമഠ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തി. കാണാതായ 174 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. വൈദ്യുത പദ്ധതിയുടെ ടണലില്‍ അകപ്പെട്ട 34 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. നന്ദാദേവി മഞ്ഞുമലയുടെ…
മോദിക്ക് കര്‍ഷകരുടെ നിശിത വിമര്‍ശനം; വിട്ടുവീഴ്ചയില്ല

ന്യൂഡല്‍ഹി: കര്‍ഷകസമരം രാജ്യവ്യാപക പ്രക്ഷോഭമാക്കി മാറ്റുമെന്നും 40 ലക്ഷം ട്രാക്ടറുകളുമായി റാലി നടത്തുമെന്നുമുള്ള മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകസമരത്തെ പാര്‍ലമെന്റില്‍ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ടികായത്…
രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അറുപത് ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം അറുപത് ലക്ഷം കടന്നു. കഴിഞ്ഞ 24 ദിവസം കൊണ്ട് 60,35,660 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 60 ലക്ഷം…
ഉത്തരാഖണ്ഡ് മിന്നല്‍പ്രളയം: 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ 171 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഞായറാഴ്ച രാവിലെ നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണു മിന്നല്‍പ്രളയമുണ്ടായത്.…
ചെങ്കോട്ട സംഘര്‍ഷം: പഞ്ചാബി താരം ദീപ് സിദ്ധു അറസ്റ്റില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില് കര്ഷകരുടെ ട്രാക്ടര് റാലിക്കിടയില് ചെങ്കോട്ടയില് കൊടിയുയര്ത്താന് നേതൃത്വം നല്കിയ പഞ്ചാബി ചലച്ചിത്ര ദീപ് സിംഗ് സിദ്ധു അറസ്റ്റില്. പഞ്ചാബില്‍ വച്ച് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയിലെ…
കോവിഡ് വാക്‌സിന്‍: ഇന്ത്യക്കു മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ലോകത്ത് ഇന്ത്യക്കു മൂന്നാം സ്ഥാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അമേരിക്കയും യുകെയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഫെബ്രുവരി ഏഴിന് രാവിലെ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 57.75 ലക്ഷം പേര്‍ ഇന്ത്യയൊട്ടാകെ…
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് 10 മരണം, 125 പേരെ കാണാതായി

ഡെറാഡൂണ്‍/ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 150 പേര്‍ മരിച്ചതായി സംശയിക്കുന്നു. തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 100 തൊഴിലാളികള്‍ ബാരേജിലും…
ചീത്തവിളി കേൾക്കാൻ തയാർ

ന്യൂഡൽഹി∙ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിർഭരതയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. കോവിഡ് പോരാട്ടം…