അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്ത്ഥികള്ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
കല്പ്പറ്റ: സംസ്ഥാന സര്ക്കാര് അതിഥി തൊഴിലാളികളുടെ മക്കള്ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ ജ്യോതി പദ്ധതിയിലൂടെ ജില്ലയിലെ അഞ്ച് പൊതുവിദ്യാലയങ്ങളിലായി 60 വിദ്യാര്ത്ഥികള്ക്ക് സ്കൂള് വിദ്യാഭ്യസമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. തരുവണ ഗവ യു.പി സ്കൂള്, പുത്തുമല ജി.എല്.പി സ്കൂള്, മേപ്പാടി ജി.എല്.പി സ്കൂള്, കല്പ്പറ്റ ജി.എല്.പി സ്കൂള്, കൈപ്പഞ്ചേരി ജി.എല്.പി സ്കൂളുകളിലാണ് പദ്ധതി വിഭാവനം ചെയ്തത്. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില് സ്ഥിരതാമസമാക്കിയ അതിഥി തൊഴിലാളികളുടെ മക്കള്ക്ക് ഒന്ന് മുതല് ഏഴ് വരെ ക്ലാസുകളിലേക്കാണ് പദ്ധതി ആനുകൂല്യം ഉറപ്പാക്കുന്നത്. സ്കൂള് പഠനത്തിന് ആവശ്യമായ പിന്തുണ നല്കുന്നതിനൊപ്പം കുട്ടികളില് മലയാള ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തി മറ്റു വിഷയങ്ങളില് അറിവ് വര്ദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാലയത്തിലും വിദ്യാഭ്യാസ വളണ്ടിയര്മാരെയും നിയമിച്ചിട്ടുണ്ട്. ഇവര് പദ്ധതിയുടെ പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ച് കുട്ടികള്ക്ക് തുടര്ച്ചയായ പഠന പിന്തുണ നല്കും. കുട്ടികളുടെ വ്യക്തിഗത പഠനാവശ്യങ്ങള് മനസ്സിലാക്കി അനുയോജ്യമായ പഠനപ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്യുക, പഠനത്തില് പിന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് പ്രത്യേക പിന്തുണ നല്കുക, പഠന പുരോഗതി വിലയിരുത്തല് എന്നിവയാണ് വളണ്ടിയര്മാരുടെ പ്രധാന ചുമതലകള്.
പഠനമികവിനൊപ്പം കുട്ടികളുടെ സാമൂഹിക വൈകാരിക വളര്ച്ചയ്ക്ക് പ്രാധാന്യം നല്കി സഹപാഠികളുമായി ഇടപഴകാനും വിദ്യാലയ അന്തരീക്ഷവുമായി എളുപ്പത്തില് ഇണങ്ങിച്ചേരാനും കുട്ടികളെ പ്രാപ്തരാക്കാന് പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
