വയനാട് ജില്ലയില് ഓറഞ്ച് അലര്ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള് ക്വാറികള് മണ്ണ് നീക്കം ചെയ്യല് പ്രവര്ത്തികള്ക്ക് നിയന്ത്രണം
കല്പ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് ദുരന്ത സാധ്യത മേഖലകളിലെ ഹോംസ്റ്റേകള്, ടൂറിസ്റ്റ് കേന്ദ്രങ്ങള്, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്,ട്രക്കിങ് പ്രവര്ത്തനങ്ങള് നിര്ത്തിവെക്കാന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സണ് കൂടിയായ ജില്ലാ കളക്ടര് വി ചെല്സാസിനി ഉത്തരവിട്ടു. ജില്ലയിലെ മുഴുവന് ക്വാറികള്, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യല് പ്രവര്ത്തികള് ഇനിയൊരു ഉത്തരവ് വരെ നിര്ത്തി വെയ്ക്കും. ദുര്ബല പ്രദേശങ്ങളില് നിന്നും ആളുകളെ മാറ്റിപ്പാര്പ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില് അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര് ആവശ്യമായ നടപടി സ്വീകരിക്കണം. ടൗണ്ഷിപ്പില് മണ്ണൊലിപ്പ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാല് കല്പ്പറ്റ നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസര്, ടൗണ്ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര് എന്നിവര് സംയുക്തമായി നടപടി സ്വീകരിക്കാന് ജില്ലാ കളക്ടര് ഉത്തരവിട്ടു. ആനക്കാംപൊയില്കള്ളാടി തുരങ്ക പാത നിര്മ്മാണ പ്രദേശത്തും മുണ്ടക്കൈ ചൂരല്മല ദുരന്തബാധിത പ്രദേശത്തും ഉരുള്പൊട്ടല് ഭീഷണി നിലനില്ക്കുന്ന ദുര്ബല പ്രദേശങ്ങളിലെയും ആളുകളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ഉത്തരവ് ലംഘിക്കുന്നവര്ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷന് 51 (ബി) പ്രകാരം ശിക്ഷാ നടപടികള് സ്വീകരിക്കുമെന്നും ജില്ലാ കളക്ടര് അറിയിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
