OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു

  • Kalpetta
17 Oct 2026

കല്‍പ്പറ്റ: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയില്‍ നവീകരിച്ച16 അങ്കണവാടികള്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് നാടിന് സമര്‍പ്പിച്ചു. കല്‍പ്പറ്റ നഗരസഭയ്ക്ക് പുറമെ മുട്ടില്‍, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളിലാണ് 16 അങ്കണവാടികള്‍ അത്യാധുനിക രീതിയില്‍ പുനരുദ്ധരിച്ചത്. കെട്ടിടങ്ങളെത്തന്നെ പഠന സഹായികളാക്കുന്ന 'ബാല' ആശയം മുന്‍നിര്‍ത്തി ശിശു സൗഹൃദപരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. കുടിവെള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണം, ഫോള്‍സ് സീലിങ്, പ്ലംബിംഗ്, തറ ഓടു പാകല്‍, ട്രസ് റിപ്പയര്‍, അടുക്കള നവീകരണങ്ങള്‍, വര്‍ണ്ണാഭമായ ചിത്രപ്പണികള്‍, ഭിന്നശേഷി കുട്ടികള്‍ക്കായി പ്രത്യേക റാംപുകള്‍, പ്രകൃതിസൗഹൃദ ബേബി ടോയ്‌ലെറ്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് എന്നിവ സംയുക്തമായി സി.ഐ.ഐ ഫൗണ്ടേഷന്‍, ഈസ്‌റ്റേണ്‍  ഓര്‍ക ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പ്ര അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ 876 അങ്കണവാടി ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ശാക്തീകരണ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. കല്‍റ്റ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, വാര്‍ഡ് അംഗം എസ് സുരേഷ്, എ.എല്‍.എം.സി. കമ്മറ്റി മെമ്പര്‍ പി ബാബു,
ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ഗീത എം. ഷാജി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ ഗീത, കല്‍പ്പറ്റ സി.ഡി.പി.ഒ കെ.പി ഷൈജ, ഈസ്‌റ്റേണ്‍ ബിസിനസ് യൂണിറ്റ് സി.ഇ.ഒ ഗിരീഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show