OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു

  • Kalpetta
17 Oct 2026

കല്‍പ്പറ്റ: മുണ്ടക്കൈ  ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിലെ രണ്ടാംഘട്ട നിര്‍മ്മാണത്തില്‍ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു. വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് സുരക്ഷിത താമസ സൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ 178 വീടുകളാണ് ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്. എല്ലാം നഷ്ടമായവര്‍ക്ക് സ്വന്തമായി വീട്, സമ്പൂര്‍ണ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുകയാണ് ടൗണ്‍ഷിപ്പിലൂടെ. ദ്രുതഗതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന അങ്കണവാടി, ആരോഗ്യ കേന്ദ്രം, മാര്‍ക്കറ്റ്, പൊതുശുചിമുറി, റോഡ് എന്നിവ ഡിസംബറോടെ ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. കുട്ടികളുടെ പരിചരണം, ആരോഗ്യസംരക്ഷണം, ദൈനംദിന ആവശ്യങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുങ്ങുന്നതോടെ ടൗണ്‍ഷിപ്പ് കൂടുതല്‍ ജനസൗഹൃദമാകും. 


പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ എല്ലാ വീടുകളിലും ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ ത്രീലെയര്‍  ബയോ കമ്പോസ്റ്റ് ബിന്നുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ വീടിനും രണ്ട് കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റൂഫ്‌ടോപ്പ് സൗരോര്‍ജ പ്ലാന്റ് ജില്ലയിലെ റസിഡന്‍ഷ്യല്‍ സൗരോര്‍ജ കൂട്ടായ്മകളിലൊന്നായി ടൗണ്‍ഷിപ്പിനെ മാറ്റി. പൊതുസൗകര്യങ്ങള്‍ക്കായുള്ള അധിക സൗരോര്‍ജ സംവിധാനം വൈദ്യുതി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന 149 വീടുകളും കൈമാറുന്നതോടെ 327 കുടുംബങ്ങള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ദുരന്ത പുന:രധിവാസത്തിന് മാതൃകയാവുകയാണ് ടൗണ്‍ഷിപ്പ്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
  • നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്‍:വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിക്കും
  • ഷെല്‍ട്ടര്‍ ഹോമിന് മന്ത്രി ടി സിദ്ദീഖ് നാളെ തറക്കല്ലിടും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show