നെടുമ്പാശേരി മിനി കൂപ്പര് അപകടം: ഇരകളുടെ കുടുംബങ്ങള്ക്ക് നീതി ലഭിക്കാന്സര്ക്കാര് ആത്മാര്ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്
കല്പ്പറ്റ: നെടുമ്പാശേരി മിനി കൂപ്പര് അപകടത്തില് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്ക്ക് നീതി ലഭിക്കാന് സംസ്ഥാന സര്ക്കാര് ആത്മാര്ത്ഥത കാണിക്കണമെന്ന് ബിജെപി ദേശീയ നിര്വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. അപകടത്തില് മരിച്ച മടക്കി മല സ്വദേശി ദേവികയുടെ കുടുംബത്തെ വീട്ടിലെത്തി സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ തുടക്കം മുതല് പോലീസിന്റെ അനാസ്ഥയാണ് പുറത്ത് വന്നിരിക്കുന്നത്. ഉന്നതരുടെ ഇടപെടല് കാരണം പ്രതിക്കനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. എഫ് ഐ ആറില് പ്രതിയുടെ പേര് ചേര്ക്കാത്തതും കസ്റ്റഡിയിലിരിക്കെ പ്രതിയുടെ മുടി മുറിച്ച് തിരിച്ചറിയാത്ത വിധത്തില് രൂപമാറ്റം വരുത്തിയതും ഒട്ടേറെ സംശയങ്ങള്ക്ക് ഇടനല്കിയിട്ടുണ്ട്. പോലീസ് നടപടിയിലെ അവ്യക്തതയും സംശയാസ്പദമായ നീക്കങ്ങളും കുടുംബാംഗങ്ങളില് ഭയാശങ്കകള് ഉളവാക്കിയിട്ടുണ്ട്. പ്രതിയുടെ സ്വാധീനത്തില് കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്നും പരാതിയുയര്ന്നിരിക്കുന്നു. ഈ സാഹചര്യത്തില്
സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടക്കണം. സര്ക്കാരിന്റെ ഉറപ്പുകളല്ല നീതിപൂര്വ്വകമായ നടപടികളാണ് വേണ്ടത്. ആഭ്യന്തരമന്ത്രി കേസന്വേഷണത്തില് ഇടപെടണം. അദ്ദേഹം പറഞ്ഞു.
കെ.പി ശ്രീശന് മാസ്റ്റര്,പ്രശാന്ത് മലവയല്, പളളിയറ മുകുന്ദന്, കെ.ആര് രാധാകൃഷ്ണന് , ഇല്ലത്ത് രാജന്, എന്നീ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
