ദേശീയ കരകൗശല അവാര്ഡ് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദിന്
പൂതാടി: ദേശീയ കരകൗശല അവാര്ഡ് 2025 ന് കൃഷ്ണപ്രസാദ് അര്ഹനായി. മുള മുഖ്യ അസംസ്കൃത വസ്തുവായി 'വ്യാസ മെഡിറ്റേഷന് ആന്റ് ഇന്നര് വേള്ഡ് ഓഫ് തോട്ട്സ് എന്ന ചിത്രശില്പ്പത്തിനാണ് അവാര്ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂതാടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കര വെസ്റ്റ് കൊട്ടിലിങ്ങല് പറമ്പില് വീട്ടില് താമസിക്കുന്ന കൃഷ്ണപ്രസാദ് (40) കഴിഞ്ഞ 15 വര്ഷ കാലമായി തൃക്കൈപ്പറ്റ ഭവം ആര്ട്ട് & ക്രാഫ്റ്റിലെ കലാകാരനാണ്. ഇതിനോടകം നിരവധി കേന്ദ്ര സംസ്ഥാന മ്യൂസിയം ആര്ട്ട് പ്രോജക്ട് കള്, സര്ക്കാര് / മറ്റിതര എക്സിബിഷനുകള്, ക്യാമ്പുകള്, പരിശീന പരിപാടികള് എന്നിവയില് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.2026 ഡിസംബര് രണ്ടാം വാരം ഡല്ഹിയില് വെച്ചു നടക്കുന്ന വിപുലമായ ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുര്മു വില് നിന്നും പുരസ്കാരം കൈപ്പറ്റും. അമ്മ: മാളു കെ.പി, ഭാര്യ: വിദ്യ എം.വി, മകള് ഇതള്.കെ പൂതാടി ഗവണ്മെന്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യര്ഥിനിയാണ്.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
