ചെറുവയല് രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്ഗാന്ധിയും പ്രിയങ്കാഗാന്ധിയും
കല്പ്പറ്റ: പത്മശ്രീ ചെറുവയല് രാമന്റെ നിര്യാണത്തില് അഗാധദഃുഖം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്ഗാന്ധിയും പ്രിയങ്കാഗാന്ധി എം പിയും. വയനാടിന്റെ തനതായ നെല്വിത്തുകള് സംരക്ഷിക്കുന്നതിനും, ആദിവാസികളുടെ തലമുറകളുടെ അറിവ് നിലനിര്ത്തുന്നതിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം സമര്പ്പിച്ചുവെന്നും രാഹുല് സോഷ്യല്മീഡിയയില് കുറിച്ചു. വയനാടന് ജനതയോടൊപ്പം ഞാനും ദുഖത്തില് പങ്കുചേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരുടെയും ദുഖത്തില് പങ്കുചെരുന്നതായും അദ്ദേഹം കുറിച്ചു. നെല്ലിനെയും കൃഷിയെയും കുറിച്ചുള്ള അറിവില് പ്രതിഭയായിരുന്നു ചെറുവയല് രാമനെന്ന് പ്രിയങ്കാഗാന്ധി എം പി സോഷ്യല്മീഡിയയില് കുറിച്ചു. സ്വന്തം സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും വലിയ മൂല്യം അദ്ദേഹം മനസിലാക്കി. അദ്ദേഹം തന്റെ പൈതൃകത്തില് അഭിമാനിക്കുകയും അതുമുറുകെ പിടിച്ചുകൊണ്ട് ജീവിക്കുകയും ചെയ്തുവെന്നും പ്രിയങ്ക അനുശോചനസന്ദേശത്തില് കുറിച്ചു.
കമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്
