OPEN NEWSER

Wednesday 14. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി

  • S.Batheri
14 Oct 2026

മീനങ്ങാടി: സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടുകടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്‍, നിന്‍സണ്‍ വര്‍ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖലാ ഡി.ഐ.ജി കെ. കാര്‍ത്തിക് ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാള്‍ക്കെതിരെ മീനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ്, പച്ചകാപ്പിക്കുരു മോഷണം, ബത്തേരി പോലീസ് സ്‌റ്റേഷനില്‍ മന്തംകൊല്ലിയിലെ ബിവറേജ് ഔട്‌ലെറ്റിന്റെ പൂട്ടു പൊളിച്ച് മോഷണം, പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എന്‍.ഡി.പി.എസ് തുടങ്ങിയ കേസുകളുണ്ട്. എക്‌സൈസ് വകുപ്പിലും ഇയാള്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസുണ്ട്. നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് ഇയാള്‍ പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും സമാധാനത്തിനും തടസം സൃഷ്ടിക്കുന്നതിനാലാണ് കാപ്പ നിയമ പ്രകാരം നടപടിയെടുത്തത്.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ചെറുവയല്‍ രാമന്റെ വിയോഗം കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്‍
  • പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി
  • പത്മശ്രീ ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ മാനന്തവാടി എം.എല്‍.എ ഉഷാ വിജയന്‍ അനുശോചിച്ചു
  • നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ വിടവാങ്ങി
  • സൗദിയില്‍ കാണാതായ മലയാളി നഴ്‌സ് പോലീസ് കസ്റ്റഡിയില്‍; നടപടി നിരോധിത മരുന്നുകള്‍ കൈവശം വെച്ചതിന്
  • ലഹരി വില്‍പ്പനക്കാരെയും കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പോലീസ്; കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍
  • പി.എം. സൂര്യഘര്‍ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്
  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show