OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്

  • Kalpetta
13 Oct 2026

കല്‍പ്പറ്റ: എറണാകുളം നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് അമിതവേഗത്തില്‍ സുഹൈല്‍ സജീവെന്ന യുവാവ് ഓടിച്ച ആഡംബര വാഹനം ഇടിച്ച് വയനാട് കല്‍പ്പറ്റ സ്വദേശിനി ദേവിക ,കര്‍ണാടക സ്വദേശി ഇയ്യാസ്, പാലക്കാട് സ്വദേശിനി ഗോപിക എന്നിവര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ആഭ്യന്തര,എക്‌സൈസ്, ഗതാഗത വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് കത്തുനല്‍കി. ഇക്കാര്യം മൂന്ന് വകുപ്പുകളുടെയും മന്ത്രിമാരെ നേരില്‍ക്കണ്ട് അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. നിര്‍ധന കുടുംബത്തിലെ കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകളായിരുന്നു ദേവിക. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദേവിക, എറണാകുളത്ത് ഉന്നതപഠനം നടത്തുന്നതിനൊപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്താണ് പഠനത്തിനാവശ്യമായ വരുമാനം കണ്ടെത്തിയിരുന്നത്. പഠനത്തിലും കലയിലും കായികരംഗത്തുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച ദേവികയ്ക്ക് ജീവിതത്തില്‍ വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു.
മകളുടെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി മാതാപിതാക്കള്‍ വലിയൊരു തുക വായ്പയെടുത്തിരുന്നു. കഠിനാധ്വാനത്തിലൂടെ മകളെ പഠിപ്പിച്ച് അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലായിരുന്ന ആ കുടുംബത്തിന് ദേവികയുടെ അപ്രതീക്ഷിത വിയോഗം തീരാനഷ്ടമാണ് വരുത്തിയിരിക്കുന്നത്. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തകര്‍ത്ത ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ദേവികയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ക്കണ്ട് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദേവികയുടെ മരണത്തിനിടയാക്കിയ വാഹനാപകടം: കര്‍ശന നടപടി സ്വീകരിക്കണം; കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണം: മന്ത്രി ടി.സിദ്ദിഖ്
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show