ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
വൈത്തിരി: ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ പാര്‍ക്ക് റിസോര്‍ട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും ഉടമയ്‌ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.കോഴിക്കോട് തിരൂര്‍ സ്വദേശിയായ ചുണ്ടന്‍വീട്ടില്‍ വടക്കേ ഒറ്റയില്‍ വീട്ടില്‍ റഹ്മത്തുള്ള ഫായിസ് (33) ആണ് അറസ്റ്റിലായത്. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി.യുടെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.സംഭവത്തില്‍ റിസോര്‍ട്ട് ഉടമയും കോഴിക്കോട് പന്നിയങ്കര സ്വദേശിയുമായ ചെട്ടിയാര്‍തറ വീട്ടില്‍ കബീര്‍ (57)ക്കെതിരെയും എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. റഷീദ്, പി.ഡി. അരുണ്‍, എസ്.എല്‍. പ്രണവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ്രൈഡവര്‍ ജോണ്‍ ജോസ് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
