സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
കല്‍പ്പറ്റ: സാസ്‌കി, എസ്ഡിആര്‍എഫ് എന്നിവയ്ക്കു കീഴില്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളുടെ പുരോഗതി തൃപ്തികരമാണെന്ന് സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍ വി. വിഘ്‌നേശ്വരി പറഞ്ഞു. പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. പദ്ധതികള്‍ സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശിച്ചു. സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികള്‍ക്കായി ആവശ്യത്തിന് ഫണ്ട് ലഭ്യമാണ്. പദ്ധതികള്‍ അവസാന ഘട്ടത്തിലേക്ക് നീട്ടിവെക്കാതെ കൃത്യസമയത്ത് തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
മുട്ടില്‍മേപ്പാടി റോഡിന്റെ പ്രവൃത്തികള്‍,
ജില്ലയിലെ അഞ്ച് ഹെലിപാഡുകളുടെ നിര്‍മ്മാണം, പനമരം, തൊണ്ടര്‍നാട്, വൈത്തിരി ഫയര്‍ സ്‌റ്റേഷനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഷെല്‍ട്ടര്‍ ഹോമുകളുടെ
നിര്‍മ്മാണം, പുന്നപ്പുഴ പുനരുദ്ധാരണം, മേപ്പാടി നത്തംകുനിയില്‍ 22.5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന 15 എം എല്‍ ഡി യുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണം
തുടങ്ങിയ വിവിധ പ്രവൃത്തികള്‍ യോഗത്തില്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, കെ എസ് ഡി എം എ മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, ഡയറക്ടര്‍ സര്‍വ്വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഒ ജെ അരുണ്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
