OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും

  • Mananthavadi
08 Oct 2026

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തുന്നതിനായി നഗരസഭ മുന്‍കൈയെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് നഗരസഭ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചകളില്‍ കല്ലിയോട്ടുള്ള പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചതായും നഗരസഭ വ്യക്തമാക്കി.എസ്‌റ്റേറ്റ് ഭൂമി മെഡിക്കല്‍ കോളേജിനായി വിട്ടുനല്‍കുന്നതിന് പകരമായി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് എസ്‌റ്റേറ്റിന് പുറത്തായി ബസ് സ്റ്റാന്‍ഡും അനുബന്ധ സൗകര്യങ്ങളും BOT അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നഗരസഭയ്ക്ക് നല്‍കണമെന്നതാണ് എസ്‌റ്റേറ്റ് ഉടമകള്‍ മുന്നോട്ടുവെച്ച നിബന്ധന. ഈ നിര്‍ദേശം നഗരസഭാ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
അതോടൊപ്പം തന്നെ മുന്‍ സര്‍ക്കാര്‍ അമ്പുകുത്തിയിലെ വനഭൂമി ഏറ്റെടുക്കാന്‍ നടത്തിയ നീക്കങ്ങള്‍ തുടരുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.



ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2015ലാണ് വയനാട് മെഡിക്കല്‍ കോളേജിന് കല്‍പ്പറ്റയില്‍ തറക്കല്ലിട്ടത്. എന്നാല്‍ 2018ല്‍ സര്‍ക്കാര്‍ മാറുകയും തുടര്‍ന്നുണ്ടായ പ്രളയസാഹചര്യങ്ങളില്‍ കല്‍പ്പറ്റയിലെ സ്ഥലം മെഡിക്കല്‍ കോളേജിന് അനുയോജ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് വയനാട് ആസ്പിരേഷണല്‍ ജില്ലയില്‍ ഉള്‍പ്പെട്ടതിന്റെ ഭാഗമായി 2021ല്‍ മാനന്തവാടി ജില്ലാ ആശുപത്രി അപ്‌ഗ്രേഡ് ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കി എം.ബി.ബി.എസ്. ഒന്നാം വര്‍ഷ പ്രവേശനത്തിന് അംഗീകാരം ലഭിച്ചു. ഈ വര്‍ഷം 50 വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രവേശനം ലഭിച്ചതായും നഗരസഭ അറിയിച്ചു.

മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ ഓഫീസ് സമുച്ചയം മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനായി വിട്ടുനല്‍കിയിരുന്നു.

മെഡിക്കല്‍ കോളേജിന് കുറഞ്ഞത് 20 ഏക്കര്‍ ഭൂമി ആവശ്യമായിരിക്കെ നിലവിലെ ജില്ലാ ആശുപത്രിയുടെ കൈവശം 10 ഏക്കര്‍ മാത്രമാണുള്ളത്. ഇതോടെ കൂടുതല്‍ ഭൂമി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നഗരസഭ ആരംഭിച്ചു. അമ്പുകുത്തിയിലെ ഭൂമിക്ക് വേണ്ടി നിലവില്‍ ശ്രമങ്ങള്‍ തുടരുന്നുണ്ട്.
കെ.എസ്.ഇ.ബിയുടെ കസ്റ്റഡിയിലുള്ള 22 ഏക്കര്‍ ഭൂമി പരിഗണിച്ചെങ്കിലും പകരം ഭൂമി നല്‍കേണ്ട സാഹചര്യം ഉണ്ടാകുമെന്നതും തടസ്സമായി. ഇതിന് പിന്നാലെയാണ് നഗരസഭയുടെ ഇടപെടലിലൂടെ പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകളുമായി ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയിലാണ് കല്ലിയോട്ടുള്ള എസ്‌റ്റേറ്റിലെ 25 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളേജിനായി സൗജന്യമായി വിട്ടുനല്‍കാമെന്ന് എസ്‌റ്റേറ്റ് ഉടമകള്‍ സമ്മതിച്ചത്. ഭൂമി വിട്ടുനല്‍കുന്നതിന് പകരമായി ബസ് സ്റ്റാന്‍ഡും മറ്റ് അനുബന്ധ സൗകര്യങ്ങളും ആഛഠ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് നഗരസഭയ്ക്ക് കൈമാറണമെന്ന നിബന്ധനയാണ് മുന്നോട്ടുവെച്ചത്.

നഗരസഭാ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകരിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹാരിസണ്‍ എസ്‌റ്റേറ്റ് ഭൂമിയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നഗരസഭ അറിയിച്ചു.

ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും റവന്യൂ മന്ത്രിക്കും കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show