108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സിലേക്ക് വിളിച്ചാല്‍ ആന്റിവെനം ഉള്‍പ്പെടെയുള്ള ചികിത്സയുമായി ആംബുലന്‍സ് വീട്ടിലെത്തുമെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് 108 എമര്‍ജന്‍സി സര്‍വീസ് അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പാമ്പുകടിയേറ്റാല്‍ 108ലേക്ക് വിളിക്കാം. എന്നാല്‍ 108 ആംബുലന്‍സുകളില്‍ ആന്റിവെനം സൂക്ഷിക്കുന്നില്ലെന്നും ആംബുലന്‍സ് ജീവനക്കാര്‍ എത്തി ആന്റിവെനം കുത്തിവെപ്പ് നല്‍കുമെന്ന പ്രചാരണം തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പാമ്പുകടിയേറ്റ വിവരം ലഭിച്ചാല്‍ ആംബുലന്‍സ് സ്ഥലത്തെത്തി ആവശ്യമായ പ്രഥമശുശ്രൂഷ നല്‍കുകയും ആന്റിവെനം ലഭ്യമായ ആശുപത്രിയിലേക്ക് രോഗിയെ അടിയന്തരമായി എത്തിക്കുകയുമാണ് ചെയ്യുന്നത്.
വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് ചികിത്സ വൈകിക്കുന്നത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. പാമ്പുകടിയേറ്റാല്‍ വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നാലെ പോകാതെ ഉടന്‍ 108ല്‍ വിളിക്കുകയും രോഗിയെ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വ്യാജപ്രചാരണം വിശ്വസിക്കരുത്; ചികിത്സ വൈകിക്കരുത് — പാമ്പുകടിയേറ്റാല്‍ ഉടന്‍ 108ലേക്ക് വിളിക്കുക.
യൂത്ത് ലീഗ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
