ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
മാനന്തവാടി: വാഹനങ്ങളുടെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് (എച്ച്.എസ്.ആര്‍.പി) സംബന്ധിച്ച നിബന്ധനകള്‍ കര്‍ശനമാകുന്നു. പ്രത്യേകിച്ച് 2019 ഏപ്രില്‍ 1ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ എച്ച്.എസ്.ആര്‍.പി നിര്‍ബന്ധമാണ്. ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്‌റ്റേഷന്‍ (എടിഎസ്) വഴിയുള്ള ഫിറ്റ്‌നസ് പരിശോധനയ്ക്കാണ് പ്രധാനമായും ഈ നിബന്ധന ബാധകമാകുന്നത്.പുതിയ വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നേരത്തെ തന്നെ നിര്‍ബന്ധമായിരുന്നെങ്കിലും, പഴയ വാഹനങ്ങളില്‍ ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കേരളത്തിലും ശക്തമാക്കിയിരിക്കുകയാണ്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി എത്തുന്ന വാഹന ഉടമകള്‍ ഒടഞജ സംബന്ധിച്ച നിബന്ധനകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
പഴയ വാഹനങ്ങള്‍ക്കും HSRP ലഭ്യമാക്കുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. 2019 ഏപ്രില്‍ 1ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്ക് വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി HSRP ബുക്ക് ചെയ്യാനും, അംഗീകൃത ഡീലര്‍ പോയിന്റില്‍ പ്ലേറ്റ് ഘടിപ്പിക്കാനും കഴിയും.
HSRP ഘടിപ്പിക്കുന്നതിനായി വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ആവശ്യമാണ്. ബുക്കിങ് പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന അപ്പോയിന്റ്‌മെന്റ് പ്രകാരം ഡീലര്‍ പോയിന്റില്‍ എത്തി പ്ലേറ്റ് ഘടിപ്പിക്കാം. HSRP ഘടിപ്പിക്കുന്നതിനുള്ള ചെലവ് വാഹനത്തിന്റെ വിഭാഗവും നിര്‍മ്മാതാവും അനുസരിച്ച് വ്യത്യാസപ്പെടും.
വാഹന ഉടമകള്‍ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ഫിറ്റ്‌നസ് ടെസ്റ്റിനോ രജിസ്‌ട്രേഷന്‍ പുതുക്കലിനോ മുമ്പുതന്നെ HSRP സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നത് ഉചിതമാണ്. HSRP ഇല്ലാത്ത വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ വാഹന ഉടമകള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
