OPEN NEWSER

Sunday 04. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

  • S.Batheri
04 Oct 2026

പുല്‍പ്പള്ളി: ആനപ്പാറയിലെ വാടക വീട്ടില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിക്കുകയും, മറ്റൊരാള്‍ക്ക് വെട്ടേറ്റ് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് ശേഖരന്‍ (62), തമിഴ്‌നാട് നാഗപട്ടണം പനീര്‍ശെല്‍വം കാത്താന്‍ (50) എന്നിവരെയാണ്  പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി മലപുറം അപ്പുറത്ത് പൊയ്യില്‍ ലൈജു (40) വാണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത്  കൊല്ലം സ്വദേശി ഷഫീഖ് (55) വെട്ടേറ്റ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.  
ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആനപ്പാറ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൂചന.

 ക്വാര്‍ട്ടേഴ്‌സിന് പുറത്തിറങ്ങിയ ലൈജുവിനേയും ഷഫീഖിനേയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ പനീര്‍ശെല്‍വവും ശേഖരനും ഓടിരക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും എത്തിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈജു ഞായറാഴ്ച 12 മണിയോടെയാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിതന്നെ അക്രമവവുമായി ബന്ധപ്പെട്ട് ശേഖറിനേയും പനീര്‍ശെല്‍വത്തേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അക്രമത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇരുവരേയും പോലീസ് പിടികൂടുകയായിരുന്നു. പുല്‍പ്പള്ളി സിഐ, എസ്.ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസില്‍ പ്രതികളായ പനീര്‍ശെല്‍വം ആനപ്പാറയിലെ വാടക വീട്ടിലും ശേഖരന്‍ പുല്‍പ്പള്ളി ടൗണിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലുമാണ് താമസം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളിയിലെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍
  • 2 കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • വയനാട് ജില്ലാതല പട്ടയ മേള നാളെ ; മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും
  • യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍
  • മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍
  • തെരഞ്ഞെടുപ്പിന് ഓടിയ വാഹനങ്ങളുടെ കുടിശ്ശിക തുക അനുവദിച്ച് ധനവകുപ്പ്
  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show