OPEN NEWSER

Saturday 03. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്

  • Kalpetta
03 Oct 2026

മുട്ടില്‍: കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക്  ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ഫാര്‍മര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കതിര്‍ പോര്‍ട്ടല്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡ്, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നിവയുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മുട്ടില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് മികച്ച ഡിജിറ്റല്‍ സേവനം സാധ്യമാക്കാനാണ് സ്മാര്‍ട്ട് ഫാര്‍മര്‍ ഐഡി കാര്‍ഡ് ഒരുക്കി കര്‍ഷകന്റെ ഉത്പന്നങ്ങള്‍ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിക്കാനാകും. കേന്ദ്രസംസ്ഥാന പദ്ധതികള്‍ അനുബന്ധമായിയുള്ള കര്‍ഷക ക്ഷേമ പദ്ധതികള്‍ കതിര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാകും. പദ്ധതി സംസ്ഥാനത്തെ 1076 കൃഷി ഭവനുകളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി ഫലപ്രദമായ പരിശീലനം, അനുബന്ധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഡ് ക്യൂ ആര്‍ കോഡില്‍ കര്‍ഷകനെ 'കതിര്‍' ആപ്പുമായി ബന്ധപ്പെടുത്തി എല്ലാ സേവനങ്ങളും ഉറപ്പാക്കാനാകു.  കര്‍ഷകനെ ഒരു ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നതിലൂടെ അനര്‍ഹരുടെ കൈകളിലേക്ക് കാര്‍ഷിക പദ്ധതികള്‍, പണം കൈമാറുന്നത് തടഞ്ഞ്  ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ സാധിക്കും. ഓരോ പദ്ധതിക്കും ഓരോ വേരിഫിക്കേഷന്‍ എന്നുള്ളത് മാറ്റി എല്ലാ പദ്ധതികളുടെയും വേരിഫിക്കേഷന്‍ പൂര്‍ണമായെന്ന് ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.

ആഗോളതാപനം, പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള വിപത്തുകള്‍ കര്‍ഷകരെ ബാധിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷിഭവനുകളിലൂടെ 'ഡിജിറ്റല്‍ സോയില്‍ ടെസ്റ്റിംഗ് രജിസ്റ്റര്‍ സംവിധാനം ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കാലാവസ്ഥാ വ്യതിയാന പ്രതിരോധ വിത്തുകള്‍,  വളങ്ങള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക രീതികള്‍ എന്നിവ മാറണം. കൃഷി ഇടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് സംബന്ധിച്ച് അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍, കര്‍ഷകരുമായി ചര്‍ച്ച നടത്തി. കൃഷിക്കായി നിര്‍മ്മിച്ച എല്ലാ കനാലുകളിലും ആവശ്യമുള്ള പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നതിന് നൂതന പദ്ധതികള്‍ രൂപപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ കാലാവസ്ഥാ വ്യതിയാന മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് കര്‍ഷകര്‍ക്കായി പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണെന്നും കര്‍ഷകരെ നിരാശപ്പെടുത്താതിരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രകൃതിക്ഷോഭ വിളനാശ കുടിശ്ശികയായ 110 കോടിയോളം രൂപ ഒക്ടോബര്‍ മാസത്തോടെ വിതരണം ആരംഭിക്കും.  ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട 6.25 കോടി രൂപയുടെ അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വന്യമൃഗശല്യം പ്രതിരോധിക്കാന്‍ 192 കോടി രൂപ വനം വകുപ്പിന് നല്‍കിയിട്ടുണ്ട്. വിളനാശത്തിന്റെ പണം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. വന്യമൃഗ ശല്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കൃഷിനാശം സംഭവിച്ചാല്‍ ഇരട്ടി തുക നല്‍കാനുള്ള നടപടി സ്വീകരിച്ചു.  കയറ്റുമതി അധിഷ്ഠിത കാര്‍ഷിക സംസ്‌കരണ രീതികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഇതിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനകം കര്‍ഷകരുമായി നേരിട്ട് മുഖാമുഖ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാനന്തവാടി ഫയര്‍ സ്‌റ്റേഷന് ശാപമോക്ഷം ;പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചു
  • വയനാട് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്‍ മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു
  • കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും: മന്ത്രി അഡ്വ ടി സിദ്ദീഖ്
  • മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
  • വയനാട് മെഡിക്കല്‍ കോളേജ് വയനാട് എംപിയും മന്ത്രിയും എംഎല്‍എയും നിലപാട് വ്യക്തമാക്കണം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്; സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • തെരുവുനായ്ക്കള്‍ക്ക് റാബിസ് വാക്‌സിനേഷന്‍
  • കുടുംബശ്രീയെ 'ലീഗ് ശ്രീ' ആക്കാന്‍ ശ്രമം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show