മദ്യലഹരിയില്‍ ഭാര്യയെ കുത്തി കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് ഒളിവില്‍
വാളാട്: വാളാട് അമ്പലക്കുന്ന് പണിയ ഊരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതേ ഊരില്‍ കുടുംബ വീട്ടില്‍ താമസിച്ചു പോന്നിരുന്ന ദീപ (28) നെയാണ് ഭര്‍ത്താവ് ബിനു കുത്തി പരിക്കേല്‍പ്പിച്ചത്. പുറത്തും തോളിലുമായി സാരമായി പരിക്കേറ്റ ദീപ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനു വേണ്ടി സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ നിധിഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മാനന്തവാടി എ.എസ്.പി. കാര്‍ത്തിക് സ്ഥലം സന്ദര്‍ശിച്ചു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക 9497963877 (സിഐ തിരുനെല്ലി), 9497980823 (എസ്എച്ച്ഒ തലപ്പുഴ)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
