റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
പനമരം: പനമരം-മാനന്തവാടി റോഡില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കരിമ്പുമ്മല്‍ മുതല്‍ ആര്യന്നൂര്‍നട വരെയുള്ള ഭാഗത്താണ് മാസങ്ങള്‍ക്കുമുമ്പ് മുറിച്ച മരങ്ങളുടെ വലിയ തടികള്‍ റോഡരികില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ തുടരുന്നത്.ആര്യന്നൂര്‍നട ഭാഗത്ത് റോഡിനോട് ചേര്‍ന്നാണ് കൂറ്റന്‍ മരത്തടികളുടെ വലിയ കഷ്ണങ്ങള്‍ കിടക്കുന്നത്. കൊടുംവളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും നിറഞ്ഞ ഈ ഭാഗത്ത് വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ മരത്തടികളില്‍ ഇടിച്ച് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.ഇതിനോടകം നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടുള്ള പ്രദേശമാണിത്. കാല്‍നടയാത്രക്കാര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡരികിലെ മരത്തടികള്‍ കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
അശ്രദ്ധയൊന്ന് സംഭവിച്ചാല്‍ വന്‍ അപകടത്തിന് കാരണമാകാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുറിച്ചിട്ട മരത്തടികള്‍ അടിയന്തരമായി റോഡരികില്‍നിന്ന് നീക്കം ചെയ്ത് അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
