OPEN NEWSER

Thursday 01. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

  • Kalpetta
30 Sep 2026

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും യുവാക്കളുടെയും സമഗ്ര മാനസിക സാമൂഹിക വികസനത്തിനും ലഹരി വിമുക്തിക്കുമായുള്ള സംയോജിതകര്‍മ്മ പദ്ധതിയുടെ വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരണ യോഗം ചേര്‍ന്നു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ടാസ്‌ക് ഫോഴ്‌സ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സാമൂഹിക കൂട്ടായ്മകളുടെയും സഹകരണത്തോടെയായിരിക്കും കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയില്‍ കുട്ടികള്‍, കൗമാരക്കാര്‍, യുവാക്കള്‍ എന്നിവരുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി
നിര്‍ദ്ദേശിച്ചു.

വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്, സാമൂഹ്യനീതി, എക്‌സൈസ്, തദ്ദേശസ്വയംഭരണം, കായിക വകുപ്പ്, പട്ടിക ജാതി പട്ടിക വര്‍ഗ തുടങ്ങിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍,  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍ പെര്‍സണ്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിനിധി, സന്നദ്ധ സംഘടനകള്‍, ബാലവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ടാസ്‌ക് ഫോഴ്‌സില്‍ അംഗങ്ങള്‍. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി.ജി ബിനു വിവിധ വകുപ്പുകളുടെ ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂള്‍ ബസ്സിനു നേരെ കാട്ടുപോത്തിന്റെ ആക്രമണം; 2 കുട്ടികള്‍ക്ക് പരിക്ക്
  • സിനിമാ സ്‌റ്റൈല്‍ ഹൈവേ കവര്‍ച്ച; മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ പിടിയില്‍; പെപ്പര്‍ സ്‌പ്രേയടിച്ച് കാറും പണവും തട്ടിയെടുത്ത സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
  • റോഡരികില്‍ മുറിച്ചിട്ട കൂറ്റന്‍ മരത്തടികള്‍; അപകടഭീഷണിയില്‍ യാത്രക്കാര്‍
  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show