OPEN NEWSER

Wednesday 30. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍

  • S.Batheri
30 Sep 2026

ബത്തേരി: അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഹോട്ടല്‍ റീജന്‍സിയില്‍ സംഘടിപ്പിച്ച സെമിനാര്‍ കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ കാപ്പി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉത്പ്പാദനത്തിനൊപ്പം സംസ്‌കരണം, മൂല്യവര്‍ധന, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, വിപണനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് റസീന അബ്ദുല്‍ ഖാദര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍, കോഫി ബോര്‍ഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, കേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനീസ് കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.


 കാപ്പി കര്‍ഷകര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, കൃഷിവ്യവസായ മേഖലകളിലെ ഉദ്യോഗസ്ഥര്‍, കാപ്പി മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. കാപ്പിയുടെ ഉത്പ്പാദനം മുതല്‍ മൂല്യവര്‍ധന, വിപണനം, സംരംഭകത്വം എന്നിവ വരെയുള്ള വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്ത സെമിനാര്‍ വയനാട്ടിലെ കാപ്പി മേഖലയെ കൂടുതല്‍ വിപണിസൗഹൃദവും വരുമാനദായകവുമായ മേഖലയാക്കി മാറ്റുന്നതിനുള്ള വിവിധ ഇടപെടലുകള്‍ക്ക് വേദിയായി.

കോഫി ബോര്‍ഡ് കേരളം–തമിഴ്‌നാട് മേഖല ജോയിന്റ് ഡയറക്ടര്‍ ഡോ. എം. കറുത്തമണി അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ജി. ഇന്ദ്രജിത്ത്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ഷംസാദ്, സുല്‍ത്താന്‍ ബത്തേരി കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ. ദേവസ്യ, മുന്‍ കോഫി ബോര്‍ഡ് അംഗങ്ങളായ അരിമുണ്ട സുരേഷ്, കെ.കെ മനോജ് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എ. ജിഷ, കേര പ്രോജക്റ്റ് സംസ്ഥാന പ്ലാന്റേഷന്‍ സ്‌പെഷ്യലിസ്‌റ് ആര്‍.എസ്. അഞ്ജിത്ത്, കേരള കോഫി ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് ധര്‍മ്മരാജ് നരേന്ദ്രനാഥ്, എഫ്.പി.ഒ.–എഫ്.പി.സി. കണ്‍സോര്‍ഷ്യം പ്രതിനിധി പി.കെ. അച്യുതന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രകാശ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അജില്‍, പുല്‍പ്പള്ളി വനമൂലിക പ്രൊജക്റ്റ് മാനേജര്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
  • വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show