മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
മാനന്തവാടി: പള്ളിക്കല്‍ ഡിവിഷന്‍ അംഗമായിരുന്ന ഉഷാ വിജയന്‍ എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാജിവെച്ചതിനെ തുടര്‍ന്ന്
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ലീലാ ഗോവിന്ദന് ജയം. 331 വോട്ടുകളുടെ ലീഡിനാണ് യു.ഡി.എഫ്. ഡിവിഷന്‍ നിലനിര്‍ത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 1055 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ഉണ്ടായിരുന്നത്.
വിജയിച്ച ലീലാ ഗോവിന്ദന് 2636 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫ്. സ്ഥാനാഥി ജി. രമ്യയ്ക്ക് 2305 വോട്ടും എന്‍.ഡി.എ. സ്ഥാനാര്‍ഥി ശ്രീജാ ബാലചന്ദ്രന് 376 വോട്ടും ലഭിച്ചു. യു.ഡി.എഫ്. ഭരിക്കുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആകെ 14 ഡിവിഷനുകളാണുള്ളത്. ഇതില്‍ 10 സീറ്റുകള്‍ യു.ഡി.എഫിന്റേതും നാലെണ്ണം എല്‍.ഡി.എഫിന്റെതുമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
