വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യം: മന്ത്രി എന്‍ ഷംസുദ്ദീന്‍; സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വ
മേപ്പാടി: വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ കാലാനുസൃതമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിഅഡ്വ എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംനിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാഹിപ്പിച്ച് മുന്‍നിരയിലേക്ക് ഉയര്‍ത്താനുള്ള പ്രത്യേക പദ്ധതിയാണ് സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ്. മുണ്ടക്കൈചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മേപ്പാടിയില്‍ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
മുന്‍ വര്‍ഷത്തില്‍ സംസ്ഥാനത്തെ 50 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. 202627 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 445 സ്‌കൂളുകളിലേക്കാണ് പദ്ധതി വ്യാപിപ്പിച്ചത്. പദ്ധതി നടത്തിപ്പിനായി അഞ്ച് കോടി രൂപ ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകള്‍, ക്യാമ്പുകള്‍, നൈപുണി വികസന വര്‍ക്ക്‌ഷോപ്പുകള്‍, പഠന യാത്രകള്‍, ഭൗതിക സാഹചര്യ വികസനം, രക്ഷിതാക്കള്‍ക്ക് ബോധവത്കരണം എന്നിവ നടപ്പിലാക്കും. എല്‍.പി, യു.പി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തമാക്കുന്നതിന് സംസ്ഥാനത്തെ 6,000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയറുകള്‍ സ്ഥാപിച്ചു. ഹെസ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റാബോട്ടിക്‌സ് പഠിപ്പിക്കുന്ന എറൈസ്പദ്ധതി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് കരിയര്‍ വളര്‍ച്ചയ്ക്കാവശ്യമായ പിന്തുണ നല്‍കാന്‍ സാധിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പറഞ്ഞു. ജില്ലയിലെ ജനസംഖ്യയില്‍ 18 ശതമാനത്തിലധികം വരുന്ന ഗോത്ര വിഭാഗത്തിന് പ്രയോജനകരമാകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മേപ്പാടി സ്‌കൂളിലെ തെരഞ്ഞെടുത്തതില്‍ വിദ്യാഭ്യാസ മന്ത്രിയെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയുംമന്ത്രി അഭിനന്ദിച്ചു. സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതിയുടെഭാഗമായി സംസ്ഥാനത്തെ 445 സ്‌കൂളുകളിലേക്കുള്ള അഞ്ച് കോടി രൂപ വിതരണ ഉത്തരവ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി. പദ്ധതിയുടെ മോഡ്യൂള്‍ മന്ത്രി ടി സിദ്ദീഖ് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. സെബാസ്റ്റ്യന് നല്‍കി. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍,പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി.എ സന്തോഷ്, ജില്ലാപഞ്ചായത്ത്വൈസ് പ്രസിഡന്റ് ടി ഹംസ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സല്‍മ മോയിന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാത,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ഷിഹാബ്,അജ്മല്‍ സാജിത്, മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ രാമസ്വാമി, സുനീറ മുഹമ്മദ് റാഫി, ഗ്രാമ പഞ്ചായത്തംഗം പി.സി സൈനബ,സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ ചിത്രലേഖ,വൈത്തിരി ഉപജില്ല എ.ഇ.ഒ കെ ടി അഷ്‌റഫ്, വൈത്തിരി ബി ആര്‍ സിബി പി സി അബ്ദുള്‍ലത്തീഫ്,മേപ്പാടി ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ജി എസ് ശ്രീജ,പ്രഥമാധ്യാപകന്‍ കെ ആര്‍ ശിവകുമാര്‍, മേപ്പാടി ജി എല്‍ പി എസ് പ്രഥമാധ്യാപകന്‍ കെ സി സലാം,
പിടിഎ പ്രസിഡന്റ് പി കെ റഷീദ്,വെള്ളാര്‍മല ജി വിഎച്ച്എസ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ബൈജു, മേപ്പാടി ജി എല്‍ പി സ്‌കൂള്‍ എസ് പിടിഎ പ്രസിഡന്റ് പി കെ ജലീല്‍,മുണ്ടക്കൈ ജി എല്‍ പി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് പി ഡി ജിജോ, അധ്യാപകകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഏവര്‍ക്കും ഉറപ്പാക്കുക, വിദ്യാഭ്യാസരംഗത്ത് തുല്യത അവസര സമത്വം നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ്‌സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി. സംസ്ഥാനത്തെ ഗോത്ര മേഖലകള്‍, തീരദേശങ്ങള്‍, തോട്ടം മേഖലകളിന്‍ഡ നിന്നും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക ശാക്തീകരണവും സമഗ്രവികസനവുമാണ് പദ്ധതി ലക്ഷ്യം. പാഠ്യപദ്ധതിയെ പ്രാദേശിക സാഹചര്യങ്ങളുമായി ഇണക്കിച്ചേര്‍ക്കല്‍, പ്രത്യേക പഠന പിന്തുണ, വിദഗ്ധ ക്ലാസുകള്‍, റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, നൈപുണി വികസന ശില്പശാലകള്‍, പഠനയാത്രകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണത്തിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞ് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനകരിയര്‍ സാധ്യതകള്‍ ഉയര്‍ത്താന്‍ പദ്ധതി കരുത്തേകും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
