സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. മധ്യപ്രദേശില്‍ നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചു. തല്‍സമയ വിപണിയില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിച്ചതോടെയാണ് നിയന്ത്രണം ഒഴിവാക്കാന്‍ ആയത്. ഒക്ടോബര്‍ മാസം മുതല്‍ വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കരാറുകള്‍ക്ക് ശ്രമം തുടരുന്നു എന്നും കെഎസ്ഇബി വ്യക്തമാക്കി.
സംസ്ഥാനത്ത് ഉഭയകക്ഷി കരാറുകളുടെ കുറവും വൈദ്യുതി ഉപഭോഗം കൂടിയതും മൂലം സെപ്റ്റംബറില്‍ പീക്ക് സമയത്ത് 800900 മെഗാവാട്ടിന്റെ വരെ കുറവാണ് കേരളത്തിലുണ്ടായത്. മഴ കുറഞ്ഞത് ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനത്തെ ബാധിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള തടസ്സങ്ങളും പ്രതിസന്ധി ആഴത്തിലാക്കി.
അതേസമയം വൈകിട്ട് 7 മുതല്‍ രാത്രി 12 വരെ വൈദ്യുതി ഉപയോഗത്തില്‍ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വാട്ടര്‍ അതോറിറ്റി പമ്പിങ്ങും വീട്ടില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും പകലാക്കണം. എസി താപനില 25 ഡിഗ്രിയില്‍ വയ്ക്കണം. അനാവശ്യ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണമെന്നും ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം ഇറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
