OPEN NEWSER

Saturday 26. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍

  • Kalpetta
26 Sep 2026

കല്‍പ്പറ്റ: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ദീര്‍ഘകാല വൈദ്യുതി കരാര്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇടത് സര്‍ക്കാരിന്റെ ഒത്താശയോടുകൂടി റദ്ദാക്കിയതാണ് കേരളം ഇന്ന് നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന്  കെപിസിസി ട്രഷറര്‍ വി എ നാരായണന്‍ ആരോപിച്ചു. ഈ കരാര്‍ റദ്ദ് ചെയ്തത് മൂലം 465 മെഗാ വാട്ടിന്റെ കുറവാണ് സംസ്ഥാനം ഇന്ന് നേരിടുന്നത്. കൂടാതെ ജൂലൈ മാസം മുതല്‍ തിരികെ കൊടുക്കാം എന്ന് പറഞ്ഞ് ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് കടമെടുത്ത വൈദ്യുതി ഇന്ന് തിരിച്ചു കൊടുത്തു കൊണ്ടിരിക്കുകയാണ് .  മഴ ആവശ്യത്തിന് ലഭിക്കാത്തതും പ്രതിസന്ധി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷനും എം എസ് റാവുത്തര്‍ അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ ഐ സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി, സമാപന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു.  എല്‍ദോ കെ ഫിലിപ്പ്  എം.എസ് റാവുത്തര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി,  സംഘടനയുടെ സംസ്ഥാന വൈസ്  പ്രസിഡന്റ്  ജംഹര്‍ കെ. എം. ജില്ലാ സെക്രട്ടറി എം.എം.ബോബിന്‍ ,ബിനു തോമസ്, മോബിഷ് പി തോമസ്, മുജീബ് റഹമാന്‍, ഷിനോജ് മാത്യു, എം കെ സതീഷ് , സി എ അബ്ദുള്‍ അസീസ്,ബാബു ഒ വി, വാസുദേവന്‍ കെ എം, ജെസ്ലിന്‍ കുര്യാക്കോസ്, ആര്‍ മോഹന്‍ദാസ് , എ ഉമ്മര്‍ ,ജോയി തൊട്ടിത്തറ, എം ഒ ദേവസ്യ,സുന്ദര്‍രാജ്,ഫൈസല്‍ പപ്പിന,ശശി പന്നിക്കുഴി, ഒ വി അപ്പച്ചന്‍്, കെ പത്മനാഭന്‍ , സുരേഷ് ബാബു, ഉഷ സിന്ധു, തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഇ ആര്‍ വിജയന് (സബ് എഞ്ചിനീയര്‍, കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ ) യാത്രയയപ്പ് നല്‍കി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വൈദ്യുത കരാര്‍ പുനസ്ഥാപിക്കണം: വി.എ നാരായണന്‍
  • വയനാട് സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയാകുന്നു
  • റാബിസ് വാക്‌സിനേഷന്‍ ക്യാമ്പ് സെപ്തംബര്‍ 28 മുതല്‍
  • പിഎം റാഹത്ത് പദ്ധതി: രണ്ടാംഘട്ട അവലോകന യോഗം ചേര്‍ന്നു.
  • മകനെ കോടാലി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും പിഴയും
  • സിപിഐ എം പ്രതിഷേധം ഓപ്പറേഷന്‍ തിയേറ്റില്‍ ചോര്‍ച്ച :ശസ്ത്രക്രിയകള്‍ മുടങ്ങി
  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show