OPEN NEWSER

Thursday 24. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്

  • Kalpetta
24 Sep 2026

കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയില്‍ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലയിലെ ക്വാറികള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ , ട്രക്കിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി ഉത്തരവിട്ടു. ജില്ലയിലെ ദുരന്ത സാധ്യത ദുര്‍ബല പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണിയുള്ള ഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ കല്‍പ്പറ്റ നഗരസഭ സെക്രട്ടറി, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കള്ളാടിആനക്കാംപൊയില്‍ തുരങ്ക പാത നിര്‍മ്മാണ പ്രദേശം, മുണ്ടക്കൈചൂരല്‍മല ദുരന്ത ബാധിത പ്രദേശം, മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 51 (ബി) പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show