OPEN NEWSER

Thursday 24. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍

  • Kalpetta
23 Sep 2026

കല്‍പ്പറ്റ: വയനാടിന്റെ സവിശേഷമായ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയെ ഒരു പ്രധാന ആയുര്‍വേദ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. വയനാട് ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ആരോഗ്യപൂര്‍ണ്ണമായ നാളേയ്ക്കായി ആയുര്‍വേദം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച 11-ാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും ഔഷധസസ്യ കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഔഷധസസ്യ കൃഷി വ്യാപകമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് പുതിയ വരുമാന മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ജില്ലയില്‍ ഒരു പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള സാധ്യതകളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. 


കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ടൂറിസം സാധ്യതകളും ആയുര്‍വേദ മേഖലയുമായി കൂട്ടിയിണക്കാനാകും. ആയുര്‍വേദ ചികിത്സ, വെല്‍നെസ്, പ്രകൃതി ചികിത്സ, ഔഷധസസ്യാധിഷ്ഠിത ടൂറിസം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് വയനാടിനെ ദേശീയതലത്തില്‍ ശ്രദ്ധേയമായ ആയുര്‍വേദ–വെല്‍നെസ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. ഇ കുമാരന്‍ നമ്പൂതിരി, ഡോ. കെ പത്മനാഭന്‍, ഡോ. വി സത്യാനന്ദനന്‍നായര്‍, ഡോ. എന്‍ ഗോവിന്ദന്‍ നായര്‍, ഡോ. കെ.എസ് സുരേന്ദ്ര മോഹന്‍ എന്നിവരെ ആദരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ബിനോയ് ആയുര്‍വേദ സന്ദേശം നല്‍കി. റീല്‍സ് കോംപറ്റീഷന്‍ വിജയികള്‍ ക്ക് സമ്മാനങ്ങള്‍ നല്‍കി. ആരോഗ്യവും ആയുര്‍വേദത്തിന്റെ സമഗ്രസാധ്യതകളും എന്ന വിഷയത്തില്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മാത്തൂര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. എ ഷാബു സെമിനാര്‍ നയിച്ചു. ഡബ്‌ള്യു.എം. ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍. എസ് എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ഉണര്‍വ്വോടെ യൗവനം എന്ന വിഷയത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്യ എസ് ക്ലാസെടുത്തു.

വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാബര്‍ പാലക്കല്‍, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദു നാസര്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ്, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി. സി രജിത, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കേശവന്‍, നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഗംഗാധരന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി കെ ബാബു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, മുള്ളംകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി ബാബു, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രഞ്ജിത്, 
ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അച്ചാമ്മ ലെനു തോമസ്, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. ഫാത്തിമത്ത് സുഹ്‌റ, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ ജി രഞ്ജിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ് ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം.എസ് വിനോദ്, 
 ഭാരതീയ ചികിത്സാ വകുപ്പ് റിട്ട. ഡയറക്ടര്‍ അനിതാജേക്കബ് എന്നിവര്‍ പങ്കെടുത്തു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show