LATEST NEWS
താമരശ്ശേരി ചുരത്തില് മള്ട്ടിആക്സില് വാഹനങ്ങള്ക്ക് നിരോധനം തുടരും; മറ്റ് വാഹനങ്ങള് നിയന്ത്രണവിധേയമായി കടത്തിവിടും;ജില്ല കളക്ടറുടെ അധ്യക്ഷതയില് യോഗം ചേര്ന്നു

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്ട്ടിആക്സില് വാഹനങ്ങള് ഒഴികെ കെഎസ്ആര്ടിസി ഉള്പ്പെടെയുള്ള മറ്റ് വാഹനങ്ങള് നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള് കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും.…
മാനന്തവാടി ഗവ.കോളേജില് ശ്രീനാരായണഗുരു ഓപ്പണ് സര്വ്വകലാശാലയുടെ പഠനകേന്ദ്രം അനുവദിച്ചു.

മാനന്തവാടി: വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി കേരളത്തിലാരംഭിച്ച പ്രഥമ സര്വ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ് യൂണിവേഴ്സിറ്റി.14 പ്രോഗ്രാമുകളാണ് ഗവ. കോളേജ് മാനന്തവാടിയില് അനുവദിച്ചിരിക്കുന്നത്. ബിരുദ തലത്തില് ബി. എ. അറബിക്, ഹിന്ദി, സംസ്കൃതം, അഫ്സല് ഉലമ ,…
പട്ടികവര്ഗ വിഭാഗത്തിനുള്ള സര്ക്കാരിന്റെ ഓണസമ്മാനം വയനാട് ജില്ലയില് 15,630 പേര്ക്ക്

കല്പ്പറ്റ: പ്രായം 60 ന് മുകളിലുള്ള പട്ടികവര്ഗ വിഭാഗത്തിലുള്ളവര്ക്ക് സംസ്ഥാന സര്ക്കാരിന്റെ 1000 രൂപ ധനസഹായം വയനാട് ജില്ലയില് ലഭിക്കുക 15,630 പേര്ക്ക്.താലൂക്ക് തിരിച്ചുള്ള കണക്കുകള് പ്രകാരം, മാനന്തവാടിയില് 5675 പേര്ക്ക് 56,75,000 രൂപയും…
വയനാട് ജില്ലാ അഡിഷണല് പോലീസ് സൂപ്രണ്ടായി എന്.ആര് ജയരാജ് ചുമതലയേറ്റു.

കല്പ്പറ്റ: വയനാട് ജില്ലാ അഡിഷണല് പോലീസ് സൂപ്രണ്ടായി എന്.ആര് ജയരാജ് ചുമതലയേറ്റു. എറണാകുളം വിജിലന്സ് ആന്ഡ് ആന്റി കറപ്ഷന് ബ്യൂറോയില് സേവനമനുഷ്ടിച്ച് വരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. മുന് അഡിഷണല് എസ്.പി ആയിരുന്ന ടി.എന് സജീവ്…
നൂല്പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എല്സ്റ്റണിലെയും വികസന പ്രവൃത്തികള് നേരില്കണ്ട് നീതി ആയോഗ് സംഘം; കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങളില് അതീവ സന്തുഷ്ടനെന്ന് നീതി ആയോഗ് വൈസ് ചെയര്മാന്

നൂല്പ്പുഴ: രാജ്യത്തിന് മാതൃകയാകുന്ന എല്സ്റ്റണ് എസ്റ്റേറ്റിലെ പുനരധിവാസ പ്രവര്ത്തനങ്ങളും ദേശീയതലത്തില് പുരസ്കാരം ലഭിച്ച നൂല്പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയര്മാന് സുമന് കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരില്കണ്ടു…
എംഡിഎംഎ യും കഞ്ചാവുമായി യുവാക്കളെ പിടികൂടി

കല്പ്പറ്റ: കല്പ്പറ്റ എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് ഷറഫുദ്ദീന് ടി.യും സംഘവും നടത്തിയ പരിശോധനയില് എംഡിഎംഎ യും കഞ്ചാവുമായി യുവാക്കളെ പിടികൂടി. വൈത്തിരി വെങ്ങപ്പള്ളി സ്വദേശിയായ കുളപറമ്പില് വീട്ടില് മുഹമ്മദ് സഫ്വാന് (22), മലപ്പുറം പൊന്നാനി …
വയനാട് വഴിയടയാതിരിക്കാന് ബദല് സംവിധാനം തേടണം: സ്വതന്ത്ര കര്ഷക സംഘം

കല്പ്പറ്റ: വയനാടിന്റെ വഴിയടയാതിരിക്കാന് സാധ്യമായ ബദല് സംവിധാനങ്ങള് താമസിയാതെ തേടണമെന്ന് സ്വതന്ത്ര കര്ഷക സംഘം ജില്ലാ പ്രവര്ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ചുരം റോഡ് മുടങ്ങാതിരിക്കാന് ശാശ്വത പരിഹാരം സമാന്തര റോഡുകളാണ്. നിര്ദ്ദിഷ്ട ചുരം…
വയോധിക സ്വയം വെട്ടി മരിച്ചു

മാനന്തവാടി: പയ്യമ്പള്ളിയില് വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടന്കര പൂവ്വത്തിങ്കല് ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭര്ത്താവ് ചാക്കോ പള്ളിയില് പോയി…