കൊഴിഞ്ഞുപോക്ക് തടയാന്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യം: ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍; വയനാട് ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
കല്‍പ്പറ്റ: ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക്, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം എന്നിവയില്‍ കൃത്യതയോടെ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്ന് എം.എല്‍.എ ടി.സിദ്ദിഖ്. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വയനാട് ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി നിര്‍വഹിക്കണമെന്നും എം.എല്‍.എ പറഞ്ഞു.ജില്ലയുടെ വികസനം സാധ്യമാക്കുന്നതിന് 71.81 കോടിയുടെ പദ്ധതികളാണ് ജില്ലാപഞ്ചാത്ത് മുന്നോട്ടുവെച്ചത്. തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്ന ജില്ലയെന്ന നിലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ത്രിതല പഞ്ചായത്തുകള്‍ കൃത്യമായ ഇടപെടല്‍ നടത്തണം. കാര്‍ഷിക മേഖലയില്‍ ഭൂവിസ്തൃതി കുറഞ്ഞ ജില്ലയില്‍ നഞ്ച കൃഷി ചെയ്യുന്ന നെല്‍പാടങ്ങളില്‍ പുഞ്ച കൃഷി ചെയ്യാന്‍ ജലസേചന സൗകര്യമൊരുക്കി കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു. 202627 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കാര്‍ഷിക മേഖലയില്‍ ഡ്രയര്‍, ഡ്രോണ്‍ പദ്ധതികള്‍ നടപ്പാക്കും. പ്രതികൂല കാലാവസ്ഥയിലും കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിന് ജില്ലയില്‍ ഡ്രയര്‍ യൂണിറ്റ് സ്ഥാപിക്കും. മാറിമാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് യഥാസമയം വിളകള്‍ ഉണക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഡ്രയര്‍ യൂണിറ്റ് സ്ഥാപിക്കുന്നത്. വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. വയോജനങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ ദ്വിദിന ക്യാമ്പ് നടത്തും. ഉത്പാദനം, പശ്ചാത്തല വികസനം, പട്ടികജാതിപട്ടികവര്‍ഗ്ഗമേഖലയിലെ പ്രവര്‍ത്തനങ്ങള്‍, റോഡ്, വനിതാ ക്ഷേമം, വയോജനങ്ങള്‍ക്കുള്ള പദ്ധതി, ശിശുക്ഷേമം, ഭിന്നശേഷി, പാലിയേറ്റീവ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് തുക വകയിരുത്തിയത്. ആസൂത്രണ ഭവനില്‍ നടന്ന വികസന സെമിനാറില്‍ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കരട് രൂപ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.പ്രസാദന്‍ മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് കൈമാറി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ യോഗത്തില്‍ വൈസ് പ്രസിഡന്റ് ടി. ഹംസ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനി തോമസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ജി സുകുമാരന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
