OPEN NEWSER

Sunday 19. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ നിക്ഷിപ്ത വനം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി

  • Mananthavadi
16 Feb 2026

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി ഇ ആന്റ് എസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന മാനന്തവാടി വില്ലേജിലെ 182/5 എ സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട അമ്പുകുത്തിയിലെ വെസ്റ്റഡ് ഫോറസ്റ്റായ 11.2778 ഹെക്ടര്‍ (28 ഏക്കര്‍ ) ഭൂമി ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി .പകരം സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ വില്ലേജിലെ സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ 8.9730 ഹെക്ടര്‍ ഭൂമിയും മുത്തങ്ങ റേഞ്ച് 2.3477 ഹെക്ടര്‍ ഭൂമി പരിഹാര വനവത്കരണത്തിനായി കൈമാറി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫിബ്രവരി 15 നാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.മാനന്തവാടി അംശം ദേശത്ത് സര്‍വ്വെ നമ്പര്‍ 1825എ യില്‍ പ്പെട്ടതും ഇ.ആന്റ്. എസ് കമ്പനിയില്‍ നിന്നും വെസ്റ്റഡ് ഫോറസ്റ്റ് ആയി ഏറ്റെടുത്തിട്ടുള്ള ഭൂമിയാണ് വയനാട് മെഡിക്കല്‍ കോളേജിന്നായി ഏറ്റെടുത്തിട്ടുള്ളത്.ഔഷധത്തോട്ടമായ 6.6 ഏക്കര്‍ 70 സെന്റ് ഭൂമി ഒഴിവാക്കിയാണ് ഭൂമി ഏറ്റെടുക്കുന്നത്. അമ്പുകുത്തിയിലെ വെസ്റ്റഡ് ഫോറസ്റ്റായ 112778 ഹെക്ടര്‍ (28 ഏക്കര്‍ ) ഭൂമി ഏറ്റെടുക്കുന്നതിന് പകരം വനം വകുപ്പ് ആവശ്യപ്പെട്ട നൂല്‍പ്പുഴ വില്ലേജിലെ മുത്തങ്ങ, റെയിഞ്ചിലെബ്ലോക്ക് 34ല്‍പ്പെട്ട 53/1,3,5 54/2,3,4,5,655/12,3,5,656/1,2,4,557/12,3,558/3, 659/2,3,4,660/6,7 63/1,5,6,7,8,9,10,11 64/1, 3 എന്നീ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട 8.9730 ഹെക്ടര്‍ ഭൂമിയും കാപ്പാട് ബ്ലോക്ക് 32ല്‍ റീസര്‍വ്വെ നമ്പര്‍ 63:1,4 64/1.3.6,7,10,11,12 എന്നീ റീസര്‍വ്വെ നമ്പറുകളില്‍പ്പെട്ട 2.3477 ഹെക്ടര്‍ ഭൂമിയും പരിഹാര വനവത്കരണത്തിനായി കൈമാറിയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ വയനാട് ജില്ലാ കളക്ടര്‍ സ്വീകരിക്കണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ടമഷമ്യമി

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
  • മന്ത്രി മായ്ച്ചാല്‍ ഇല്ലാതാകുന്നതല്ല വിള്ളല്‍; സമയബന്ധിതമായി വീട് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഒ.ജെ ജനീഷ്: വിള്ളല്‍ വിവാദം; യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ ടൗണ്‍ഷിപ്പില്‍ സന്ദര്‍ശനം നടത്തി
  • അനധികൃത എല്‍.പി.ജി സിലിണ്ടര്‍ സംഭരണം: അഞ്ച് സിലിണ്ടര്‍ പിടിച്ചെടുത്തു
  • പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show