പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി
മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം മാനന്തവാടി ടൗണിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പിടികൂടി. വള്ളിയൂര്‍ക്കാവ് റോഡിലെ ഗ്രില്‍ എന്‍ കോ റെസ്‌റ്റോ കഫേ , കോഴിക്കോട് റോഡിലെ സെഞ്ചുറി ഹോട്ടല്‍, താഴയങ്ങാടി റോഡിലെ 916 ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ചിക്കന്‍, ബീഫ്, എണ്ണ ,പൊറോട്ട, നാന്‍ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ക്‌ളീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് ജി സന്തോഷ്, എച്ച് ഐ എസ് ഷൈജു, ജെ എച്ച് ഐ മാരായ എ തുഷാര, അശ്വതി കെ വി, പി എ അശ്വിന്‍, അശ്വതി രാജന്‍, മുന്‍സിപ്പാലിറ്റി ജീവനക്കാരന്‍ എം ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
