88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
തോല്‍പ്പെട്ടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ദിലീപിന്റെ നേതൃത്വത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി വീട്ടില്‍ അലിയുള്‍ താഹിര്‍.കെ (29),കണ്ണൂര്‍ തലശ്ശേരി ന്യൂ മാഹി കോടിയേരി മണിയൂര്‍ വീട്ടില്‍ സഫനിദ്.എം (32),
മലപ്പുറം തിരൂര്‍ പെരുമണ്ണ എടരിക്കോട് വട്ടപ്പറമ്പില്‍ സൈഫുദ്ദീന്‍ വി.പി (35)
എന്നിവരാണ് പിടിയിലായത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) അജയകുമാര്‍ കെ കെ, പ്രിവന്റീവ് ഓഫീസര്‍ ചാള്‍സ്‌കുട്ടി , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചന്ദ്രന്‍ പി.കെ, രാജേഷ് എം.ജി, മാനുവല്‍ ജിംസണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനില പി.സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത്.പി എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
