ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
ബത്തേരി: സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട ബീനാച്ചി എസ്‌റ്റേറ്റ് പരിസരത്ത് സ്ഥിരമായി വന്യജീവി വേട്ട നടത്തിവന്നിരുന്ന സംഘത്തിലെ രണ്ട് പേര്‍ കൂടി പിടിയിലായി. കൊളഗപ്പാറ വാരിയത്ത് പറമ്പില്‍ വീട് ബിജു വി.പി (45), വിനീഷ് വി.പി (40) എന്നിവരെയാണ് വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയത്. ബത്തേരി ജെ.എഫ്.സി.എം. ക കോടതി മുമ്പാകെ ഹാജരായ പ്രതികളെ ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് ഇവരെ ബീനാച്ചി എസ്‌റ്റേറ്റിലും പ്രതികളുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവത്തിന്റെ പശ്ചാത്തലം കഴിഞ്ഞ ഫെബ്രുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീനാച്ചി എസ്‌റ്റേറ്റ് ഭാഗത്ത് മുള്ളന്‍പന്നിയെ വേട്ടയാടി ഇറച്ചിയാക്കുന്നതിനിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. ഈ സമയം ബിജുവും വിനീഷും ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടുപ്രതികളായ മധു ഒ.ബി (ഊരുകണ്ടി വീട്, അമ്പലപ്പടി), അനീഷ് എ. എന്നിവരെ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
പിടിച്ചെടുത്തവ:
നാടന്‍ നിറതോക്ക്
കത്തികള്‍
വെടിമരുന്ന്
ഹെഡ് ലൈറ്റ്
മുള്ളന്‍പന്നിയുടെ ജഡം
അന്വേഷണ സംഘം
പ്രതികളെ തെളിവെടുപ്പിന് എത്തിച്ച സംഘത്തില്‍ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) കെ.പി. അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.വി. സുന്ദരേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജീഷ് പി.എസ്, വിനീഷ് കുമാര്‍ എന്‍.വി, സൗമ്യ ബി. എന്നിവരും ഉണ്ടായിരുന്നു. മേഖലയിലെ വന്യജീവി വേട്ട തടയുന്നതിനായി പരിശോധനകള്‍ ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
