സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
മേപ്പാടി: മേപ്പാടി ചൂരല്‍മല റൂട്ടില്‍ കള്ളാടിക്ക് സമീപം സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തില്‍
പുത്തുമല കാശ്മീര്‍ സ്വദേശിനി ജെസ്സി (46) മരണപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെ ഭര്‍ത്താവ് ഷാജിയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ കാട്ടാന ആക്രമിക്കുകയായിരുന്നു. ഷാജിക്കും പരിക്കുണ്ട്. ഷാജി മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.
റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയുടെ മുന്നില്‍ ഇരുവരും പെടുകയായിരുന്നുവെന്നും സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജെസ്സിയെ കാട്ടാന ആക്രമിച്ചതായുമാണ് ആദ്യം പുറത്ത് വരുന്ന വിവരങ്ങള്‍. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
