പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
പനമരം: പനമരം നിരട്ടാടി വട്ടപൊയിലില്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു. മീനങ്ങാടി വാഴവറ്റ തെക്കെ വീട്ടില്‍ ശരത്ത് (27) ആണ് മരണപ്പെട്ടത്. പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന വ്യക്തിയാണ് ശരത്ത് പുഴയില്‍ മുങ്ങുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരും, അഗ്‌നി രക്ഷാ സേനയും, സി എച്ച് റെസ്‌ക്യു പ്രവര്‍ത്തകരും, പോലീസും തിരിച്ചില്‍ നടത്തുകയും അഗ്‌നി രക്ഷാ സേനയുടെ സ്‌ക്യൂബാ ടീം മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
