OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു

  • S.Batheri
26 May 2026

പുല്‍പ്പള്ളി: പുല്‍പ്പള്ളി വേലിയമ്പത്ത് വീണ്ടും കാട്ടാനയുടെ പരാക്രമം വൈദ്യുത വേലി തകര്‍ത്തു. തുമ്പിക്കൈയ്യില്‍ പിടിച്ച ചക്കയുമായി ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടുകൂടി  വേലിയമ്പം ജംഗ്ഷന് സമീപം എത്തിയ കാട്ടാന കദളിക്കാട്ട് പൗലോസിന്റെ  വൈദ്യുത  വേലിയാണ് തകര്‍ത്തത്.  കൃഷിയിടത്തില്‍ കയറി കമുക്, കാപ്പി തുടങ്ങിയ തുടങ്ങിയ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.രണ്ടാഴ്ചയില്‍ കൂടുതലായി വേലിയമ്പം മരകാവ് ഭൂദാനം തുടങ്ങിയ ജനവാസ മേഖലയിലൂടെ ഭീതി പരത്തി വിഹരിക്കുകയാണ്  കാട്ടാന .   കാഞ്ഞിരത്തിങ്കല്‍ ജോസിന്റെ റബര്‍ മരം സമീപത്തെ വൈദ്യുത ലൈനിന് മുകളിലേക്ക് മറിച്ചിട്ടു.ജോയി വെട്ടുവേലില്‍, തോമസ് കൊച്ചുപുര, വിനോണ്‍സണ്‍ നാമത്തില്‍ തുടങ്ങിയവരുടെ എല്ലാം കൃഷിയിടങ്ങളിലൂടെ കയറിയിറങ്ങിയ ശേഷം പലവീടുകള്‍ക്കും സമീപത്ത് കാട്ടാന എത്തിച്ചേര്‍ന്നു. പുലര്‍ച്ചെ  കര്‍ഷകരും കറവമാടുകളുടെ പാല്‍ കറന്നെടുക്കുന്ന സമയത്താണാണ് വീടിന്റെ  സമീപത്ത് കാട്ടാന എത്തുന്നത്. വീടുകള്‍ക്കു സമീപത്തു കൂടി സഞ്ചരിക്കുന്ന കാട്ടാന വലിയ ഭീതിയാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്.


കഴിഞ്ഞദിവസം മരകാവില്‍ ചാരു പ്‌ളാക്കില്‍ജോസ്, ജോളി, ചിമ്മിനി കാട്ട് ജെയ്ന്‍,  പുത്തന്‍കുടിയില്‍ സണ്ണി എന്നിവരുടെയെല്ലാം പറമ്പുകളില്‍ കയറി കാട്ടാന കൃഷി നശിപ്പിച്ചു.മാങ്ങയും ചക്കയും പാകമായ സമയത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിലൂടെ നേരം പുലര്‍ന്നിട്ടും സഞ്ചരിക്കുന്നത്.കാട്ടാനയെ തടയുന്നതിനോ തുരത്തുന്നതിനോ  അധികൃതര്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show