കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
പുല്‍പ്പള്ളി: കബനി നിദിയില്‍ ജലവിതാനം കുത്തനെ താഴ്ന്നതോടെ കബനി കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങുമോയെന്ന് ആശങ്ക. പുഴയിലെ ജലവിതാനം വീണ്ടും കുത്തനെ താഴ്ന്ന അവസ്ഥയാണ്. മുന്‍ വര്‍ഷങ്ങളില്‍ കബനി നദിയില്‍ വെള്ളം കുറയുമ്പോള്‍ മരക്കടവ് പമ്പ് ഹൗസിന് സമീപം ഗ്രാമപഞ്ചായത്തിന്റേയും വിവിധ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ തടയണ നിര്‍മിച്ച് കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാല്‍ ഗ്രാമപഞ്ചായത്തിന് തടയണ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ പുഴയില്‍ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ പമ്പിങ് മുടങ്ങുമോയെന്ന ആശങ്കയിലാണ്. രണ്ട് മോട്ടോറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാണ് പുല്‍ള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്നത്. പുല്‍പ്പള്ളി പഞ്ചായത്തില്‍ മാത്രം 10 ലക്ഷത്തോളം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം നല്‍കുന്നത്. പുഴയുടെ പലഭാഗങ്ങളിലും വറ്റിവരണ്ട് പാറക്കെട്ടുകള്‍ നിറഞ്ഞതോടെ പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് കബനി കുടിവെള്ള പദ്ധതിക്ക് സമീപം തടയണ നിര്‍മിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
