വളര്‍ത്തുനായയെ പുലി പിടികൂടി.
പുല്‍പ്പള്ളി: പുല്‍പ്പള്ളി ടൗണിനോട് ചേര്‍ന്ന വേടങ്കോട്ട് പ്രദേശത്ത് വീടിനോട് ചേര്‍ന്ന് ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ പുലി പിടികൂടി. വേടങ്കോട്ട് ലക്ഷ്മിയുടെ മൂന്ന് വയസ്സ് പ്രായമായ വളര്‍ത്തുനായയെയാണ് ശനിയാഴ്ച രാത്രി 10.30ഓടെ പുലി പിടികൂടിയത്. വളര്‍ത്തു നായയുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ജനലിലൂടെ നോക്കിയപ്പോഴാണ് പുലി വളര്‍ത്തുനായയെ പിടികൂടി കൊണ്ടുപോകുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളംവെച്ചെങ്കിലും പുലി വളര്‍ത്തുനായയുമായി പോവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഇതേ നായയെ പുലി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നായയുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ബഹളംവെച്ചതോടെ പുലി ഉപേക്ഷിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് തിരച്ചിലും നടത്തിയിരുന്നു. പിന്നീടാണ് രാത്രി പുലി വീണ്ടുമെത്തി നായയെ പിടികൂടിയത്. പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആര്‍ച്ചറി അക്കാദമിയുടെ പരിസരത്തെ കൃഷിയിടങ്ങള്‍ കാടുമൂടിക്കിടക്കുകയാണെന്നും അത് വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തിരമായി പുലിയെ കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
