കാരിത്താസ് കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
പടിഞ്ഞാറത്തറ: വയനാട് പുഞ്ചിരിമട്ടം, കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ , മാനന്തവാടി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന 'സേഫ് വിതിന്‍ റീകണക്ട് വയനാട് ആന്‍ഡ് വിലങ്ങാട് ദ്വിവര്‍ഷ പദ്ധതിയുടെ ഭാഗമായി എടവകയിലും , പടിഞ്ഞാറത്തറയിലും കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഇരു സെന്ററുകളും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫാ. ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ് പി എ അദ്ധ്യക്ഷത വഹിച്ചു. ദുരന്തങ്ങളും മാനസിക പ്രതിസന്ധികളും അതിജീവിക്കാനുള്ള സമൂഹത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്ന കൗണ്‍സിലിംഗ് സ്ഥിരമായി നല്‍കുക, ടാസ്‌ക് ഫോഴ്‌സ് ടീമുകള്‍ക്ക് പരിശീലനം നല്‍കുക, ടാസ്‌ക് ഫോഴ്‌സിന് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുക, ദുരന്താനന്തര സാഹചര്യങ്ങളില്‍ ട്രോമ കെയര്‍ അടക്കമുള്ള സൈക്കോ സോഷ്യല്‍ പിന്തുണ നല്‍കുക എന്നിവയാണ് കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഈ സെന്ററുകള്‍ക്ക് പുറമെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയിലും കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെവിന്‍ സുനില്‍ , കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ സി. ദിവ്യ ജോസഫ്, കൗണ്‍സിലര്‍മാരായ സി. ഷൈനി ജോര്‍ജ്, സി ലില്ലി മാത്യു എന്നിവര്‍ സംസാരിച്ചു
