OPEN NEWSER

Saturday 18. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വ്യാജ ട്രേഡിങ് വാഗ്ദാനം: വയനാട് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

  • Kalpetta
17 Feb 2026

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജ വാഗ്ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈല്‍ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തമിഴ്‌നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാര്‍ഡന്‍ വിഗ്‌നേഷ് (29)നെയാണ് സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ഷജു ജോസഫും സംഘവും പൊള്ളാച്ചിയില്‍ നിന്നും പിടികൂടിയത്. മൂന്നാം മൈല്‍ സ്വദേശിയെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‌ലൈന്‍ ട്രേഡിങ്ങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 ഡിസംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് 31,48,000 രൂപ തട്ടിയെടുത്തത്. ഇവര്‍ വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ട്രേഡിങ്ങ് നടത്താനാണെന്ന വ്യാജേന നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ പല തവണകളിലായി ഇന്‍വെസ്റ്റ് ചെയ്യിപ്പിച്ച് ലാഭമോ മുതലോ നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് ബോധ്യപ്പെട്ട് മൂന്നാം മൈല്‍ സ്വദേശി നല്‍കിയ പരാതി പ്രകാരം പോലീസ് കൃത്യമായ അന്വേഷണം നടത്തുകയും പ്രതിയെ മനസ്സിലാക്കി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് അതി വിദഗ്ദമായി വലയിലാക്കുകയുമായിരുന്നു. പ്രതി ഉപയോഗിച്ച അക്കൗണ്ടിനെതിരെ 14 സംസ്ഥാനങ്ങളിലായി 29 ഓളം എന്‍.സി.ആര്‍.പി (National Cyber Crime Reporting Portal) റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഒരു മാസത്തിനകം മേല്‍ അക്കൌണ്ടിലേക്ക് മൂന്നേ കാല്‍ കോടിയോളം രൂപ വന്നതായും അന്വേഷണ സംഘം കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍ എ വി ജലീല്‍, സീനിയര്‍ സി.പി.ഓ വി.കെ ശശി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി അരുണ്‍, എല്‍.എ ലിന്‍രാജ്, കെ.എ ഷൈജല്‍, മുഹമ്മദ് അനീസ്, മുസ്ലിഹ്, പി.പി പ്രവീണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സര്‍വ്വ റെക്കോര്‍ഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി
  • സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
  • 88.141 ഗ്രാം മെത്താഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍.
  • മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
  • ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
  • പനമരം പുഴയില്‍ വീണ്ടും മുങ്ങിമരണം; യുവാവിനെ തിരിച്ചറിഞ്ഞില്ല
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • പനമരം പുഴയില്‍ യുവാവ് മുങ്ങി മരിച്ചു
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
  • ബീനാച്ചി എസ്‌റ്റേറ്റ് വന്യജീവി വേട്ട: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ കൂടി വനംവകുപ്പിന്റെ കസ്റ്റഡിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show