OPEN NEWSER

Friday 23. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച

  • Mananthavadi
23 Oct 2026


മാനന്തവാടി: വയനാട്  മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവിലും മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയിലും ആരോഗ്യ വകുപ്പ് മന്ത്രിയും മാനന്തവാടി എം.എല്‍.എയും മറുപടി പറയണമെന്ന് യുവമോര്‍ച്ച മാനന്തവാടി  മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ പ്രശ്‌നങ്ങള്‍ മെഡിക്കല്‍ കോളേജില്‍ നടന്നിട്ടും പ്രതികരണം രേഖപ്പെടുത്താന്‍ പോലും മന്ത്രിയും എം.എല്‍.എയും തയ്യാറായിട്ടില്ല. ഡി.എം.ഒ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയിട്ട് മാസങ്ങളായി. ഓഫീസില്‍ കൃത്യമായി ഹാജരാകാന്‍ പോലും ഡി.എം.ഒ തയ്യാറാവുന്നില്ല. മെഡിക്കല്‍ കോളേജിലെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ പ്രിന്‍സിപ്പാളും സൂപ്രണ്ടും പരസ്പരം പഴിചാരി കൈമലര്‍ത്തുകയാണ്. നിരുത്തരവാദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരോട് ഒരു വിശദീകരണം ചോദിക്കാന്‍ പോലും മന്ത്രിയോ എം.എല്‍.എ യോ തയ്യാറാവുന്നില്ല. മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുവരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. 


യോഗം യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി. അഖില്‍ പ്രേം ഉദ്ഘാടനം ചെയ്തു. രൂപേഷ് പിലാക്കാവ് അധ്യക്ഷത വഹിച്ചു. അഖില്‍ കേളോത്ത്, ശ്രീജിത്ത് കണിയാരം, സായ് കൃഷ്ണന്‍ , സംഗീത് പി.എസ്, സഹിഷ്ണു തിരുനെല്ലി തുടങ്ങിയവര്‍ സംസാരിച്ചു.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജിലെ ചികില്‍സാ പിഴവ്;മന്ത്രിയും എം.എല്‍.എയും മറുപടി പറയണം: യുവമോര്‍ച്ച
  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show