വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള സ്പാകള്‍ കേന്ദ്രീകരിച്ച് പോലീസ് വ്യാപക പരിശോധന നടത്തി. ഒക്ടോബര്‍ 18ന് നടത്തിയ പരിശോധനയില്‍ മൂന്ന് സബ് ഡിവിഷനുകളിലായി ആകെ 16 ഇടങ്ങളില്‍ റെയ്ഡുകള്‍ നടത്തി. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ് ഡിവിഷനുകളിലെ വിവിധ സ്പാകളിലായിരുന്നു പരിശോധന. ആവശ്യമായ അനുമതിപത്രങ്ങളോ യോഗ്യതയുള്ള ഡോക്ടര്‍മാരുടെ സേവനമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സ്പായുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആയുര്‍ദീപം സ്പായില്‍ നടത്തിയ പരിശോധനയില്‍ ഉടമ, മാനേജര്‍, ജീവനക്കാരന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഡ്രീംസ് ആയുര്‍വേദിക് സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെ രണ്ട് ഉടമകളെ പ്രതിചേര്‍ത്തും കേസ് രജിസ്റ്റര്‍ ചെയ്തു. മാനന്തവാടിയിലെ കബനി വില്ല സ്പായ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏതന്‍സ് വെല്‍നെസ്സ് സ്പായുമായി ബന്ധപ്പെട്ട് ഒരു കേസും മുട്ടില്‍ കാര്യമ്പാടിയിലെ ജീവ സ്പായുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ അനുമതികളും യോഗ്യതയുള്ള ഡോക്ടറുടെ സേവനവും ഇല്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. Immoral Traffic Prevention Act പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
സ്പാകള്‍ കേന്ദ്രീകരിച്ച് പോലീസ്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
