OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍

  • S.Batheri
18 Oct 2026

ബത്തേരി: നൂറിലധികം മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വയനാട് പൊലീസിന്റെ പിടിയില്‍.മലപ്പുറം കാലടി കൊട്ടാരപ്പാട്ട് സജീഷ് (44) നെയാണ് ബത്തേരി ഡിവൈഎസ്പി എം.എം അബ്ദുള്‍ കരീമും സംഘവും പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ ചേവായൂര്‍, എലത്തൂര്‍, അത്തോളി, ചങ്ങരംകുളം, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം തുടങ്ങിയ വിവിധ സ്‌റ്റേഷന്‍ പരിധികളിലായി പതിനഞ്ചോളം മോഷണങ്ങളാണ് നടത്തിയത്.കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയില്‍ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച ഇയാള്‍, അത് ഉപയോഗിച്ച് കുണ്ടായിത്തോട്ടിലെ അമ്പലത്തില്‍ കയറി ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവരുകയും, തുടര്‍ന്ന് ബൈക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് ബസ്സില്‍ കയറി വയനാട് വഴി കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. കോഴിക്കോട്, മലപ്പുറം പോലീസിന്റെ അന്വേഷണ പട്ടികയിലുണ്ടായിരുന്ന ഇയാളെ, കല്‍പറ്റയില്‍ വെച്ച് ബസ്സില്‍ സഞ്ചരിക്കവേ പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷനിലെ എസ്.സി.പി.ഒ നൗഫലിന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബത്തേരി ഡിവൈഎസ്പിയെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സംഘം ഇയ്യാളെ ബത്തേരിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷണ വിവരങ്ങള്‍ പുറത്തുവന്നത്. പ്രതിയില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണവും പണവും കോഴിക്കോട് പോലീസിന് കൈമാറി. എഎസ്‌ഐ സാദിഖ്, സിപിഒ മാരായ വിജയന്‍ , രാജേഷ്, അജേഷ്, െ്രെഡവര്‍ എഎസ്‌ഐ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show