OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി

  • Mananthavadi
17 Oct 2026

മാനന്തവാടി: ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരെ ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച വയനാട് ജില്ലാ സമ്മേളനത്തിന് ആവേശകരമായ സമാപനം. ആയിരക്കണക്കിന് യുവജന പ്രവര്‍ത്തകര്‍ അണിനിരന്ന റാലി മാനന്തവാടി നഗരത്തെ ഹരിതാഭമാക്കി. ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെയും വിവിധ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമായും മുന്നേറിയ റാലി ഗാന്ധി പാര്‍ക്കില്‍ സമാപിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായും ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ നഗരവീഥികളെ ആവേശത്തിലാഴ്ത്തി. യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രകടനത്തെ അഭിവാദ്യം ചെയ്തു.

തുടര്‍ന്ന് ഗാന്ധി പാര്‍ക്കില്‍ നടന്ന പൊതുസമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഉഷാ വിജയന്‍ എം.എല്‍.എ. മുഖ്യാതിഥിയായി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, സ്വാഗതസംഘം ട്രഷറര്‍ യഹ്‌യാ ഖാന്‍ തലക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍ ടി. മൊയ്തു, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഫായിസ് തലക്കല്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. ഫസല്‍ സ്വാഗതവും സെക്രട്ടറി പി.കെ. സലാം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ജാഫര്‍ മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ എന്‍.കെ. റഷീദ്, റസാഖ് കല്‍പ്പറ്റ, എം. മുഹമ്മദ് ബഷീര്‍, എന്‍. നിസാര്‍ അഹമ്മദ്, വി. അസൈനാര്‍ ഹാജി, അബ്ദുല്ല മാടക്കര, അഡ്വ. എം.സി.എം. ജമാല്‍, പി.പി. അയ്യൂബ്, കെ. ഹാരിസ്, സി. കുഞ്ഞബ്ദുല്ല, വള്ള്യാട്ട് അബ്ദുല്ല, അസീസ് കെ.സി. എന്നിവരും മണ്ഡലം ലീഗ് ഭാരവാഹികളായ സലീം മേമന, എം.എ. അസൈനാര്‍, കൊച്ചി ഹമീദ്, ഹംസ കടവന്‍, സി.കെ. ഹാരിഫ് എന്നിവരും സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show