OPEN NEWSER

Wednesday 21. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി

  • Kalpetta
21 Oct 2026

കല്‍പ്പറ്റ: സ്വകാര്യ എയ്ഡഡ് മേഖലകളിലെ സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പികെഎസ്) വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സ്വകാര്യ എയ്ഡഡ് മേഖലകളില്‍ നിയമനം നടത്തുമ്പോള്‍ അര്‍ഹതപ്പെട്ട പട്ടികജാതി വിഭാഗത്തെ പരിഗണിക്കാത്തത് അംഗീകരിക്കാനാവില്ല.  
 വിവിധ സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും കുടിയേറി താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സമയത്തിന് അനുവദിച്ച് നല്‍കാത്ത സാഹചര്യമുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റ് തടസ്സമില്ലാതെ ലഭ്യമാക്കണം, കാലതാമസം ഒഴിവാക്കണം, അര്‍ഹതപ്പെട്ട ഭൂമി വിതരണംചെയ്യണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലുന്നയിച്ചു. സംസ്ഥാന സെക്രട്ടറി വി പൊന്നുക്കുട്ടന്‍ കണ്‍വന്‍ഷന്‍  ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ് കെ സുഗതന്‍ അധ്യക്ഷനായി. കെ വി രാജു പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം ജനാര്‍ദനന്‍ റിപ്പോര്‍ട്ടും സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ലക്ഷ്മണന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി  കെ റഫീഖ് സംസാരിച്ചു. പി കെ ശശികുമാര്‍ സ്വാഗതവും പി ആര്‍ നിര്‍മല നന്ദിയും പറഞ്ഞു.

പികെഎസ് വയനാട് ജില്ലാ പ്രസിഡന്റായി കെ. സുഗതനെയും സെക്രട്ടറിയായ്  എം ജനാര്‍ദനനെയും  തെരഞ്ഞെടുത്തു. ടി കെ അയ്യപ്പന്‍ (ട്രഷറര്‍), പി.ആര്‍ നിര്‍മല, കെ .വിജയന്‍, കെ.വി ബാബു (വൈസ് പ്രസിഡന്റുമാര്‍), എസ്.ചിത്രകുമാര്‍, കെ.വി രാജു, പി .ആര്‍ ശശികുമാര്‍, സി.പി ശകുന്തള (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show