യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
വൈത്തിരി: യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍. മലപ്പുറം, അരീക്കോട്, അമ്പിളിയാനത്ത് വീട്ടില്‍ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 11.10.2026 തീയതി ചുണ്ടേല്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയ ശേഷം ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം വൈത്തിരി പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
